
ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇവിഎമ്മുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോയും സീരിയൽ നമ്പറും ഉൾപ്പെടുത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് മുതൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കുമെന്നും കമ്മിഷൻ അറിയിച്ചു. വോട്ട് ചെയ്യാനെത്തുന്നവർക്ക് കൂടുതൽ വ്യക്തത വരുത്താനാണ് പുതിയ മാറ്റങ്ങളെന്ന് കമ്മിഷൻ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവിഎമ്മുകള്‍ കൂടുതല്‍ സൗഹൃദപരമാക്കുന്നതെന്നതും ശ്രദ്ധേയം.
സ്ഥാനാർത്ഥികളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇത് മാറ്റി കളർ ഫോട്ടോ ആക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 49 ബി പ്രകാരമാണ് മാറ്റം. സീരിയൽ നമ്പർ ഓഫ് ബാലറ്റ് പേപ്പർ, സ്ഥാനാർത്ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിങ്ങനെയാണ് പുതിയ മാറ്റം. അക്ഷരങ്ങളുടെ ഫോണ്ടിലും വ്യത്യാസം ഉണ്ടാകും. വലുപ്പം 30 സെന്റീമിറ്ററിലും ബോൾഡിലും ആയിരിക്കും. എല്ലാ സ്ഥാനാർത്ഥികളുടെയും/നോട്ടയുടെയുംപേരുകൾ ഒരേ ഫോണ്ട് തരത്തിലും എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്ര വലിയ അക്ഷരത്തിലും അച്ചടിക്കും. 70 ജിഎസ്എം പേപ്പറിലാണ് ഇവിഎം ബാലറ്റ് പേപ്പറുകൾ അച്ചടിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്, നിർദിഷ്ട ആർജിബി മൂല്യങ്ങളുള്ള പിങ്ക് നിറത്തിലുള്ള പേപ്പർ ഉപയോഗിക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നവീകരിച്ച ഇവിഎം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.