കോട്ടയത്തും ബസുകള്‍ക്ക് നിറംമാറിത്തുടങ്ങി

കോട്ടയം: ടെസ്റ്റിംഗ് കഴിയുന്ന മുറയ്ക്ക് കോട്ടയത്തും സ്വകാര്യ ബസുകള്‍ക്ക് നിറംമാറിത്തുടങ്ങി. നിലനില് ഏതാനും ബസുകള്‍ക്ക് നാത്രമേ നിറം മാറ്റിയിട്ടുള്ളു. നിരവധി നിറങ്ങള്‍ വാരിപ്പൂശി ചീറിപ്പായുന്ന സ്വകാര്യ ബസുകളെ ഇനി അധിക കാലം കാണാന്‍ കഴിയില്ല. അടുത്ത ടെസ്റ്റിംഗ് കഴിയുന്നതോടെ മൂന്ന് ഏകീകൃത നിറത്തിലേക്ക് നാട്ടിലെ മുഴവന്‍ ബസുകളും മാറും. ഇതോടെ സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ ബസുകളെ നിറം നോക്കി തിരിച്ചറിയാന്‍ കഴിയും. എന്നുമാത്രമല്ല, റൂട്ടുമാറി ഓടിയാല്‍ രേഖകള്‍ നോക്കാതെ തന്നെ ബസുടമകള്‍ കുടുങ്ങുകയും ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്ന ഈ നിറമാറ്റം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നെങ്കിലും അടുത്ത ടെസ്റ്റിംഗ് കഴിയുന്നതോടെയേ ജില്ലയില്‍ കാര്യമായ മാറ്റം പ്രകടമാകുകയുള്ളൂ.
സിറ്റിബസുകള്ക്ക് പച്ച, ഓര്‍ഡിനറിക്ക് കടുംനീല, ലിമിറ്റഡ് സ്റ്റോപ്പിന് മെറൂണ്‍ എന്നിങ്ങനെയാണ് ബസുകളെ തരംതിരിച്ചിരിക്കുന്നത്. അടുത്ത ടെസ്റ്റിന് ബസ് ഹാജരാക്കുമ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട നിറത്തിലേക്ക് മാറിയില്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഒരു ബസ് നിറംമാറിയെടുക്കുമ്പോള് 15,000 രൂപയെങ്കിലും ചെലവാകുമാന്ന് ഉടമകള്‍ പറയുന്നത്. ജില്ലയില്‍ ആകെ 1124 സ്വകാര്യ ബസുകളാണുള്ളത്. ഇതില്‍ അധികവും ഓര്‍ഡിനറി ബസുകളാണ്. ഏകീകൃത നിറം നടപ്പാക്കും മുമ്പ് തന്നെ നിരവധി ബസുകള്‍ ടെസ്റ്റിംഗ് നടത്തി സി.എഫ് നേടിയതിനാല്‍ ഇവയ്ക്ക് നിറം മാറ്റത്തിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്.
നിറംമാറിത്തുടങ്ങുമ്പോള് നഗരത്തിലൂടെ 200 പച്ച വണ്ടികള്‍ ഓടിത്തുടങ്ങും. ജില്ലയില്‍ ആകെ 200 സ്വകാര്യ ബസുകളാണ് സിറ്റി സര്‍വ്വീസ് നടത്തുന്നത്. കോട്ടയം -തിരുവാര്‍പ്പ്, കോട്ടയം -ഏറ്റുമാനൂര്‍, കോട്ടയം -പരിപ്പ്, കോട്ടയം-കൈനടി,കോട്ടയം-കാഞ്ഞിരം,കോട്ടയം-ചിങ്ങവനം വഴി ഞാലിയാകുഴി,കോട്ടയം-തിരുവഞ്ചൂര്‍,കോട്ടയം-പരുത്തുംപാറ,കോട്ടയം-കുമരകം. എന്നീ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളാണ് ഇനി മുതല്‍ പച്ച നിറത്തില്‍ മാറുന്നത്. ഇവയുടെ വശങ്ങളില് താഴെയായി വെള്ള നിറത്തിലുള്ള മൂന്ന് വരകളുമുണ്ടാകും.
വിവിധ റൂട്ടിലുള്ള 800 ഓര്‍ഡിനറി ബസുകളുടെ നിറം കടുംനീലയാകും. ജില്ലയിലെ സ്വകാര്യ ബസുടമകളുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതലുള്ളതും ഓര്‍ഡിനറി ബസുകളാണ്. കോട്ടയം-ചങ്ങനാശേരി(എം.സി റോഡ് വഴി), കോട്ടയം- തിരുവല്ല, കോട്ടയം-റാന്നി,കോട്ടയം-പാലാ,കോട്ടയം-ഈരാറ്റുപേട്ട, കോട്ടയം-മല്ലപ്പള്ളി, കോട്ടയം-വൈക്കം, കോട്ടയം -കഞ്ഞിക്കുഴി വഴി ചങ്ങനാശേരി, കോട്ടയം ഹോമിയോകോളജ് വഴി ചങ്ങനാശേരി, കോട്ടയം-കറുകച്ചാല്‍ റൂ്ട്ടിലോടുന്ന ബസുകളാണ് നീലയാവുന്നത്.
ജില്ലയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി വിഭാഗത്തിലാണ് ഏറ്റവും കുറവ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. നിലവിലെ കണക്ക് അനുസരിച്ച് 125 ബസുകളാണ് കോട്ടയം നഗരത്തില്‍ നിന്ന് വിവിധ പ്രദേശത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. കോട്ടയം- എറണാകുളം,കോട്ടയം-കുമളി,കോട്ടയം -മുണ്ടക്കയം റൂട്ടിലാണ് ഇവ. ഇവയ്ക്ക് മെറൂണ്‍ നിറമാണ് കൈവരുന്നത്.