ഇടുക്കി ഡാം കെട്ടാൻ സ്ഥലം കാണിച്ചു കൊടുത്ത കൊലുമ്പന്റെ വംശത്തിലുള്ള കൊലുമ്പൻ രാഘവൻ (76) അന്തരിച്ചു. നാടുകാണി സ്വദേശി രാഘവന് നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു.
എട്ടടിയോളം നീളത്തിലുള്ള ജഡ പിടിച്ച മുടിയായിരുന്നു രാഘവനെ വത്യസ്തനാക്കിയിരുന്നത്. രാഘവൻ മുടി വെട്ടിയിട്ട് 25 വർഷമായിരുന്നു. മുടി ജട പിടിച്ചതിനാൽ അവ തലയിൽ ചുറ്റി കെട്ടി തൊപ്പിപോലെ വച്ചാണ് ജീവിച്ചത്. മുടി തലപ്പാവുപോലെ ചുറ്റിക്കെട്ടിവച്ച് അതിന്റെ മുകളിൽ ഒരു തോർത്തും കെട്ടിയായിരുന്നു രാഘവന്റെ നടപ്പ്.
ആദിവാസികളുടെ പരമ്പരാഗത ജീവിത രീതിയിലായിരുന്നു രാഘവൻ ജീവിച്ചത്. മൂലമറ്റം സ്വകാര്യ ബസ് സ്റ്റാൻഡിരിക്കുന്ന ഭാഗത്തായിരുന്നു പണ്ട് രാഘവന്റെ കുടുംബക്കാർ താമസിച്ചിരുന്നത്. പുറംനാട്ടുകാരുടെ അധിനിവേശം കൂടിയപ്പോൾ ഇവർ നാടുകണി പുത്തടം എന്ന സ്ഥലത്തേക്ക് മാറി.
അവിവാഹിതനായിരുന്നു കൊലുമ്പൻ രാഘവൻ. സർക്കാർ നൽകുന്ന ക്ഷേമപെൻഷനും സൗജന്യ അരിയുമായിരുന്നു ജീവിത മാർഗം. ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള രാഘവന് എഴുതാനും വായിക്കാനും അറിയാം. ഒരേക്കർ സ്ഥലത്ത് കാപ്പി കൃഷിയുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.