ബാങ്കില്‍ ആര്‍ടിജിഎസ് വഴി പണമയക്കുന്നതിനുള്ള സമയം നീട്ടി

Web Desk
Posted on May 29, 2019, 11:03 am

ന്യൂഡെല്‍ഹി : ബാങ്കില്‍ ആര്‍ ടിജിഎസ് വഴി പണമയക്കുന്നതിനുള്ള സമയം നീട്ടി.  റിസര്‍ബാങ്ക് ആണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം (ആര്‍ടിജിഎസ്)സമയപരിധി ഒന്നര മണിക്കൂര്‍ നീട്ടിയത്. അതോടെ ബാങ്കില്‍ പണമയയ്ക്കാനുള്ള സമയ പരിധി നാലുമണിവരെയായിരുന്നത് ജൂണ്‍ ഒന്നുമുതല്‍ വൈകിട്ട് ആറുവരെയായി. ആര്‍ബിഐ പത്രക്കുറിപ്പു പ്രകാരം രാവിലെ എട്ടുമുതല്‍ 11 വരെയുള്ള ആര്‍ടിജിഎസിന് ചാര്‍ജ്ജ് ഇല്ല. അതിനുശേഷം നടത്തുന്ന പണമയക്കലിന് കമ്മീഷന്‍ നല്‍കണം. ആര്‍ടിജിഎസ് അയക്കുന്നതിനുലഌകുറഞ്ഞ പരിധി രണ്ടുലക്ഷം രൂപയാണെന്നും ഉയര്‍ന്ന പരിധിയില്ലെന്നും അറിയിപ്പില്‍ പരയുന്നു.