എം എസ് ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാനുളള സാധ്യത വളരെ കുറവാണെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സെലക്ടർമാർ കണ്ടെത്തിക്കഴിഞ്ഞതായും ധോണി ടീമിലേക്കു മടങ്ങിയെത്തുമെന്നു കരുതുന്നില്ലെന്നും സേവാഗ് തുറന്നടിച്ചു. നിലവിലെ സാഹചര്യത്തില്‍ കെ എല്‍ രാഹുലും റിഷഭ് പന്തും ഫോമിലുള്ളപ്പോള്‍ ധോണിയെ ഇനി എവിടെ ഉള്‍ക്കൊള്ളിക്കാനാകുമെന്ന് സെവാഗ് ചോദിച്ചു.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍ ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ ധോണിക്ക് ഇനിയൊരു മടങ്ങിവരവ് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി. ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തീർത്തും നിറംമങ്ങിയത് വലിയ കാര്യമല്ലെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളുടെയെല്ലാം കരിയറിൽ ഇത്തരം തിരിച്ചിറക്കങ്ങൾ സംഭവിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, സ്റ്റീവ് വോ, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് തുടങ്ങിയവരുടെ ഉദാഹരണങ്ങളും സേവാഗ് എടുത്തുകാട്ടി. ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ കിരീടസാധ്യത പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ട്വന്റി20 ക്രിക്കറ്റിൽ പൊതുവെ പ്രവചനങ്ങൾ അസാധ്യമാണ്. ഒരു ടീമിനും കിരീട സാധ്യത പ്രത്യേകം എടുത്തുപറയാനാകില്ല. ഈ ഫോർമാറ്റിന്റെ പ്രത്യേകതയാണത്. ഫോമിലുള്ള ഒറ്റ കളിക്കാരന് കളിയുടെ ഫലം തന്നെ മാറ്റിമറിക്കാനാകുമെന്നും സേവാഗ് ചൂണ്ടിക്കാട്ടി.
ENGLISH SUMMARY: comeback of dhoni to team is impossible
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.