ഭാര്യയുമായി വഴക്കിട്ടു; കമാന്‍ഡോ ഓഫീസര്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

Web Desk
Posted on October 08, 2019, 6:26 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ എടിഎസ് കമാന്‍ഡോ ആത്മഹത്യ ചെയ്തു. ഗോരഖ്പൂര്‍ സ്വദേശിയായ ബ്രിജേഷ് കുമാര്‍ യാദവ് (40) ആണ് ചൊവ്വാഴ്ച സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആത്മഹത്യയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ബ്രിജേഷ് ഭാര്യയുമായി വഴക്കിട്ടിരുന്നതായി എടിഎസിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിക്കായി ചൊവ്വാഴ്ച രാവിലെ യാദവ് ഗോരഖ്പൂരിലേക്ക് പോകാനിരുന്നതായിരുന്നു. കമാന്‍ഡോ ഓഫീസറുടെ മരണത്തില്‍ അന്വേഷണം നടത്തുകയാണെന്ന് എസ്എസ്പി കലാനിധി നൈതാനി പറഞ്ഞു