16 July 2024, Tuesday
KSFE Galaxy Chits

എന്‍ കൃഷ്ണപിള്ള അനുസ്മരണവും ലളിതം മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനവും ഐറിഷ്‌ കഥകള്‍ പുസ്‌തകപ്രകാശനവും

Janayugom Webdesk
July 7, 2022 11:03 am

പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷനില്‍ എന്‍ കൃഷ്ണപിള്ളയുടെ മുപ്പത്തിനാലാം ചരമവാര്‍ഷികദിനമായ ജൂലായ് 10 ഞായറാഴ്ച രാവിലെ 10 മണിക്ക് എന്‍ കൃഷ്ണപിള്ള അനുസ്മരണവും “ലളിതം മലയാളം” മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനവും നടത്തുന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസവിചക്ഷണനും മുന്‍ അംബാസഡറുമായ ടിപി ശ്രീനിവാസന്‍ എന്‍ കൃഷ്ണപിള്ള അനുസ്മരണവും കോഴ്സ് ഉദ്ഘാടനവും നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ രചിച്ച്‌ ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ഐറിഷ്‌ കഥകള്‍ എന്ന പുസ്‌തകം വിദ്യാഭ്യാസവിചക്ഷണനും മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസന്‍ പ്രകാശനം ചെയ്യും.

ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, എസ് ഗോപിനാഥ്, ബി സനില്‍കുമാര്‍, മിനി റ്റികെ, പുനലൂര്‍ ആര്‍ വിശ്വംഭരന്‍ എന്നിവര്‍ സംബന്ധിക്കും.

Eng­lish sum­ma­ry; Com­mem­o­ra­tion of N Krish­napil­la and Inau­gu­ra­tion of Lalitham Malay­alam Cer­tifi­cate Course

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.