October 4, 2022 Tuesday

Related news

October 4, 2022
October 3, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022

കേന്ദ്രമന്ത്രിയാകാൻ ഒരുങ്ങുന്ന കുമ്മനത്തെ അപ്രധാന പദവി നൽകി തഴഞ്ഞു; പിന്നിൽ വി മുരളീധരൻ!

Janayugom Webdesk
തിരുവനന്തപുരം
October 22, 2020 2:36 pm

ബിജെപിയിൽ വീണ്ടും വിവാദം കനക്കുന്നു. കുമ്മനം കേന്ദ്രമന്ത്രിയാകുന്നത് തടയാൻ പാർട്ടിയിൽ നീക്കമെന്ന ആരോപണവും ശക്തമായിട്ടുണ്ട് . പത്മനാഭസ്വാമി ക്ഷേത്രത്തിലെ കേന്ദ്രസർക്കാർ പ്രതിനിധിയെ നിയമിച്ചതിനെ ചൊല്ലിയുള്ള ഭിന്നതയാണ് ബിജെപിയിൽ ഉടലെടുത്തിരിക്കുന്ന പുതിയ പ്രേശ്നത്തിനു കാരണമായിരിക്കുന്നത്.  കുടാതെ  മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന സമിതിയംഗമാക്കി അപ്രധാന പദവിയിലേക്ക് ഒതുക്കി എന്നും പാർട്ടിയിലെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. ഇതേ തുടർന്ന് സംസ്ഥാന ബിജെപിയിലെ ഭിന്നത കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത.

കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് മുന്നിൽ കണ്ട് ആണ് ഈ നീക്കംമെന്നും കുമ്മനത്തെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചതിനു പിന്നിൽ വി മുരളീധരൻ ആണെന്നും പറഞ്ഞു. ബിജെപിയുടെ മുൻ എൻആർഐ സെൽ കൺവീനർ പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗമായി ആദ്യം കേന്ദ്രസർക്കാർ നിശ്ചയിച്ചത്. ഇക്കാര്യം രേഖാമൂലം തന്നെ കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി ഭരണ സമിതി അധ്യക്ഷനായ തിരുവനന്തപുരം ജില്ലാ ജഡ്ജിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ തീരുമാനം തിരുത്തി. ഹരികുമാരൻ നായർക്കു പകരം മുൻ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനാണ് ഭരണസമിതി അംഗമെന്ന് കേന്ദ്ര സർക്കാർ ജില്ലാ ജഡ്ജിയെ അറിയിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ട്. മുൻ ഗവർണറായിരുന്ന കുമ്മനത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു.

പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്രസർക്കാർ നോമിനിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തുന്ന നീക്കങ്ങളിൽ ആർഎസ്എസിനും കടുത്ത എതിർപ്പുണ്ട്. കുമ്മനം രാജശേഖരനെ പ്രധാന പദവിയിൽ എത്തിക്കുന്നതിനായി ആർഎസ്എസ് സമ്മർദ്ദം ചെലുത്തി വരുന്നതിനിടെയാണ് പുതിയ നിയമനം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.