കൊറോണ വ്യാപനത്തെ തുടര്‍ന്ന് അഞ്ചിലൊന്നായി ഇടിഞ്ഞ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ ടേണോവര്‍, സെബി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്ന് തിരിച്ചുവരവിന്റെ പാതയില്‍. പ്രതിദിനം 10,000 കോടിയില്‍ താഴെയായി കുറഞ്ഞ പ്രതിദിന ടേണോവര്‍ 20,000 കോടി രൂപയായി ഉയര്‍ന്നതായി എം സി എക്‌സ് മാനേജിംഗ് ഡയറക്ടര്‍ പി എസ് റെഡ്ഡി അറിയിച്ചു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് മള്‍ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ ട്രേഡിംഗ് സമയം സെബി രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെയായി കുറച്ചിരുന്നു. രാവിലെ 9 മണി മുതല്‍ രാത്രി 11.30 വരെ ട്രെഡിംഗ് നടന്നിരുന്ന എം സി എക്‌സില്‍ ഏറ്റവുമധികം ട്രേഡിംഗ് നടക്കുന്നത് അന്താരാഷ്ട്ര മാര്‍ക്കറ്റുകള്‍ തുറക്കുന്ന വൈകിട്ട് 5 മണിക്ക് ശേഷമുള്ള സമയത്താണ്.
സമയക്രമം മാറിയതോടെ ദൈനംദിന ടേണോവര്‍ 48,000 കോടി രൂപയില്‍ നിന്ന് 10,000 കോടിയില്‍ താഴെയായി കുത്തനെ കുറയുകയായിരുന്നു. ഏപ്രില്‍ 30ന് ട്രേഡിംഗ് സമയക്രമം പുനസ്ഥാപിച്ചതോടെയാണ് ടേണോവര്‍ 20,000ന് മുകളിലേക്ക് കുതിച്ചത്. മെയ് 4ന് രാത്രി വരെയുള്ള പ്രതിദിന ടേണോവര്‍ 19,049 കോടി രൂപയാണ്. വിപണിയിലെ സ്ഥിതി സാധാരണ നിലയിലാകുന്നതോടെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ ടേണോവര്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. റെഡ്ഢി വ്യക്തമാക്കി.
you may also like this
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.