Web Desk

February 03, 2021, 10:53 am

രാജ്യസഭയില്‍ ബഹളം; മൂന്ന് എഎപി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

Janayugom Online

കാര്‍ഷിക നിയമങ്ങളെച്ചൊല്ലി രാജ്യസഭയില്‍ ഇന്നും ബഹളം. രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ എ.എ.പി യിലെ മൂന്ന് അംഗങ്ങളാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് സഭ 9.40 വരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ഈ മൂന്ന് എംപിമാരെ ഇന്നത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു.

സഭയിൽ നിന്ന് പുറത്ത് പോകാൻ തയ്യാറാകാത്ത ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. കര്‍ഷക പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 15 മണിക്കൂര്‍ അനുവദിക്കണമെന്ന കാര്യത്തില്‍ ഭരണകക്ഷി-പ്രതിപക്ഷ കക്ഷികള്‍ ധാരണയിലായി. സഭാ നടപടികള്‍ ചില അംഗങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും സഭാധ്യക്ഷന്‍ അംഗങ്ങളെ അറിയിച്ചു. നന്ദി പ്രമേയ ചർച്ചയിൽ രാജ്യസഭയിൽ ചർച്ച തുടരുകയാണ്.
eng­lish sum­ma­ry ; Com­mo­tion in Rajya Sab­ha; Three AAP MPs have been suspended
you may also like this video;