Site iconSite icon Janayugom Online

വര്‍ഗ്ഗീയ ചേരിതിരിവ് ; പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന്എംഎൻഎസ് മേധാവി രാജ് താക്കറെ

മഹാരാഷ്ട്രയിൽ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികൾ അടച്ചുപൂട്ടണമെന്ന് എംഎൻഎസ് മേധാവി രാജ് താക്കറെ ആവശ്യപ്പെട്ടു, ഇല്ലെങ്കിൽ തന്‍റെ പാർട്ടി പ്രവർത്തകർ ക്ഷേത്രങ്ങളിൽ നിന്ന് ‘ഹനുമാൻ ചാലിസ റിലേ ചെയ്യും.

എന്തുകൊണ്ടാണ് പള്ളികളിലെ ഉച്ചഭാഷിണികൾ ഇത്രയധികം ശബ്ദത്തിൽ വെയ്ക്കുന്നതെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ, പള്ളികൾക്ക് പുറത്ത് ഹനുമാൻ ചാലിസ ഉയർന്ന ശബ്ദത്തിൽ വായിക്കുന്ന സ്പീക്കറുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശിവാജി പാർക്കിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ പ്രാർത്ഥനയ്‌ക്കോ ഏതെങ്കിലും പ്രത്യേക മതത്തിനോ എതിരല്ല. എന്റെ സ്വന്തം മതത്തിൽ ഞാൻ അഭിമാനിക്കുന്നതായും താക്കറെ പറഞ്ഞു.

റംസാന്‍മാസമായതിനാല്‍ താക്കറെയുടെ അഭിപ്രായം വളരെ ഭയത്തോടെയാണ് ഉറ്റുനോക്കുന്നതു്.മുസ്ലീം കുടിലുകളിലെ മദ്രസകളിൽ പാകിസ്ഥാൻ അനുഭാവികൾ താമസിക്കുന്നുണ്ടെന്നും എംഎൽഎമാർ വോട്ട് ബാങ്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം മതസെമിനറികൾ റെയ്ഡ് ചെയ്യണമെന്ന് താക്കറെ സർക്കാരിനോട് അഭ്യർത്ഥിച്ചു. മുസ്ലീം കുടിലുകളിലെ മദ്രസകൾ റെയ്ഡ് ചെയ്യാൻ ഞാൻ പ്രധാനമന്ത്രി മോഡിയോട് അഭ്യർത്ഥിക്കുന്നായും പറഞ്ഞു. ഈ കുടിലുകളിൽ പാകിസ്ഥാൻ അനുകൂലികൾ താമസിക്കുന്നുണ്ട്.

അവിടെ എന്താണ് സംഭവിക്കുന്നതെന്ന് മുംബൈ പോലീസിന് അറിയാം. എംഎൽഎമാർ അവരെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്നു, അത്തരം ആളുകൾക്ക് ആധാർ കാർഡ് പോലും ഇല്ല, പക്ഷേ എംഎൽഎമാർക്ക് അവ ഉണ്ടാക്കി കൊടുക്കുന്നു,” താക്കറെ പറഞ്ഞു.മുസ്ലീം കുടിലുകളിലെ മദ്രസകളിൽ പാകിസ്ഥാൻ അനുഭാവികൾ താമസിക്കുന്നുണ്ടെന്നും എംഎൽഎമാർ വോട്ട് ബാങ്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ഇത്തരം മതസെമിനറികൾ റെയ്ഡ് ചെയ്യണമെന്ന് താക്കറെ സർക്കാരിനോട് അഭ്യർത്ഥിച്ചു. മുസ്ലീം കുടിലുകളിലെ മദ്രസകൾ റെയ്ഡ് ചെയ്യാൻ ഞാൻ പ്രധാനമന്ത്രി മോഡിയോട് അഭ്യർത്ഥിക്കുന്നായും പറഞ്ഞു. ഈ കുടിലുകളിൽ പാകിസ്ഥാൻ അനുകൂലികൾ താമസിക്കുന്നുണ്ട്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് മുംബൈ പോലീസിന് അറിയാം. എംഎൽഎമാർ അവരെ വോട്ട് ബാങ്കിനായി ഉപയോഗിക്കുന്നു, അത്തരം ആളുകൾക്ക് ആധാർ കാർഡ് പോലും ഇല്ല, പക്ഷേ എംഎൽഎമാർക്ക് അവ ഉണ്ടാക്കി കൊടുക്കുന്നു,” താക്കറെ പറഞ്ഞു.

ശരദ് പവാറും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ എന്‍സിപിയും ജാതീയത വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ചു.മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ബന്ധുവായ ഉദ്ധവ് താക്കറെയ്ക്ക് എതിരെയും രാജ് താക്കറെ ആഞ്ഞടിച്ചു.ദേവേന്ദ്ര ഫട്നായ്ക്ക് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. ഉദ്ധവ് താക്കറെ വേദിയിൽ ഉണ്ടായിരുന്നുവെങ്കിലും സീറ്റ് പങ്കിടൽ സൂത്രവാക്യങ്ങളൊന്നും അദ്ദേഹം പരാമർശിച്ചിരുന്നില്ല. 

തന്റെ സഹായമില്ലാതെ (2019 തെരഞ്ഞെടുപ്പിന് ശേഷം) ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ മാത്രമാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിസ്ഥാനത്തെക്ക് അവകാശം ഉന്നയിച്ചത്.ഇപ്പോള്‍ മഹാര്ഷ്ട്ര സർക്കാരിലെ മൂന്ന് പാർട്ടികളും (ശിവസേന, എൻസിപി, കോൺഗ്രസ്) ജനവിധി അവഗണിച്ചുവെന്നും താക്കറെ ആരോപിച്ചു.

ഉത്തർപ്രദേശിലെ പുരോഗതിയെ എംഎൻഎസ് നേതാവ് അഭിനന്ദിക്കുകയും താൻ അയോധ്യ സന്ദർശിക്കുമെന്നും പറഞ്ഞു. യുപി പുരോഗമിക്കുന്നു. മഹാരാഷ്ട്രയിലും ഇതേ വികസനമാണ് ആഗ്രഹിക്കുന്നത്. ഞാൻ അയോധ്യ സന്ദർശിക്കും, എന്നാൽ എപ്പോഴാണെന്ന് ഞാൻ ഇന്ന് പറയില്ല, ഹിന്ദുത്വത്തെക്കുറിച്ചും സംസാരിക്കും, രാജ് താക്കറെ പറഞ്ഞു

Eng­lish Summary:Communal divi­sions; MNS chief Raj Thack­er­ay has demand­ed the removal of loud­speak­ers from churches

You may also like this video;

Exit mobile version