Web Desk

പറവൂര്‍

February 05, 2021, 5:50 pm

വര്‍ഗീയ പ്രചരണം; ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തു

Janayugom Online

വര്‍ഗീയ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ ബേക്കറിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശ്ശേരി ബേക്കറിയുടമയെ ഭീക്ഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസ്. സംഭവത്തില്‍ ആര്‍ വി ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മതവികാരം വൃണപ്പെടുത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്ത്യൻ ശിക്ഷനിയമത്തിലെ 153 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY: Com­mu­nal pro­pa­gan­da; Hin­du Aikya Vedi leader RV Babu arrested

YOU MAY ALSO LIKE THIS VIDEO