19 April 2024, Friday

കുര്‍ബാനയില്‍ വര്‍ഗീയ പരാമര്‍ശം; കന്യാസ്ത്രീകള്‍ പ്രതിഷേധിച്ചു

Janayugom Webdesk
കോട്ടയം
September 12, 2021 10:42 pm

കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് ഹോമിലെ കുർബാനയ്ക്കിടെ വർഗ്ഗീയ പരാമർശം നടത്തിയതില്‍ കന്യാസ്ത്രീകൾ പ്രതിഷേധിച്ചു. കുർബാനയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കുർബാന ബഹിഷ്ക്കരിക്കുകയായിരുന്നു.

പീഡന കേസിൽ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് കുർബാന ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയത്. മഠത്തിലെ ചാപ്പലിലെ കുർബാനയ്ക്കിടെ വൈദികൻ മുസ്‌ലിങ്ങൾക്കെതിരെ സംസാരിച്ചതായി സിസ്റ്റർ അനുപമ പിന്നീട് വ്യക്തമാക്കി. ബിഷപ് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് വിശദമാക്കി കൊണ്ടാണ് മുസ്‌ലിങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത്, ഓട്ടോയിൽ കയറരുത് എന്നൊക്കെ പരാമർശം നടത്തിയത്. ക്രിസ്തു പഠിപ്പിച്ചത് പരസ്പരം സ്നേഹിക്കാനാണെന്നും അതുകൊണ്ട് തന്നെ പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

Eng­lish sum­ma­ry; Com­mu­nal ref­er­ence in church ser­vice; The nuns protested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.