അസമിലെ ധുബ്രിയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് നിന്ന് മൃഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്നുണ്ടായ വർഗീയ സംഘർം. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തു. വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിച്ച് വരികയാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രാത്രിയില്‍ കൂടുതല്‍ അക്രമം ഉണ്ടായാല്‍ വെടിവയ്ക്കല്‍ ഉത്തരവിന് അനുമതി നല്‍കി.
കൂടാതെ ധുബ്രിയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചതായും ശര്‍മ്മ പറഞ്ഞു. ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ പശുവിന്റെ തലയുടെ ഭാഗമാണെന്നും മുഖ്യമന്ത്രിപറഞ്ഞു. ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും അപമാനിക്കുന്നത് മാപ്പർഹിക്കാത്ത പ്രവര്‍ത്തിയാണെന്നും ശർമ്മ കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. മതവികാരങ്ങൾ ആളിക്കത്തിക്കുന്നതിനുള്ള മനഃപൂർവവും കരുതിക്കൂട്ടിയുള്ളതുമായ ശ്രമങ്ങളാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂൺ ഏഴിന് ഗുവാഹട്ടിയിൽ കോട്ടൺ യൂണിവേഴ്സിറ്റിക്ക് സമീപം സംശയാസ്പദമായ പശു മാംസത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് ധുബ്രിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന്കാരണമാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.