Friday
19 Apr 2019

കാര്‍ട്ടൂണുകളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ച കെഎസ്ടിപി എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തു

By: Web Desk | Sunday 4 November 2018 5:55 PM IST


suspended

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍, പൊലീസ് നയങ്ങള്‍ക്കെതിരെ വര്‍ഗീയത വളര്‍ത്തു ന്നവിധം സമൂഹ മാധ്യമങ്ങളിലൂടെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് കെഎസ്ടിപി എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തു. ആലുവ സൂപ്രണ്ടിങ് എന്‍ജിനിയര്‍ ടി എസ് സുജ റാണിയെയാണ് പൊതു മരാമത്ത് വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
ഒരുവിഭാഗം ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്ന വിധം പൊലീസിനെതിരെ സുജ റാണി കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതായി വകുപ്പ്തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരള ഗവ. സര്‍വന്റ്‌സ് കോണ്‍ടാക്ട് റൂള്‍ (60)ന് വിരുദ്ധമായ കാര്യങ്ങളാണ് സുജ റാണി ചെയ്തിട്ടുള്ളതെന്നും ഇത് അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്ന് കണ്ടെത്തി. കേരള സിവില്‍ സര്‍വീസ് ചട്ടം(10) പ്രകാരമാണ് സസ്‌പെന്‍ഷന്‍. ശനിയാഴ്ചയാണ് സുജ റാണിയെ സസ്‌പെന്‍ഡ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറങ്ങിയത്.