15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 7, 2025
January 30, 2025
January 23, 2025
January 22, 2025
January 21, 2025
January 21, 2025
January 17, 2025
January 7, 2025
January 4, 2025

വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാനാവില്ല: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 4, 2025 10:15 am

വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷവർഗീയതക്ക് ന്യൂന പക്ഷ വർഗീയത മറു മരുന്നാവില്ല എന്നും മത നിരപേക്ഷത കൊണ്ടാണ് ചെറുക്കേണ്ടത് എന്നും മുകയമന്ത്രി പറഞ്ഞു. അല്ലെങ്കിൽ കൂടുതൽ ആപത്താണുണ്ടാവുക.നാലു വോട്ടിനുവേണ്ടി ആരെയും സ്വീകരിക്കാമെന്ന നിലയുണ്ടാവരുത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കർഷകരെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ നവ ഉദാരവൽക്കരണം. ഈ നയത്തിന്റെ ഉപജ്ഞാതാക്കൾ കോൺഗ്രസാണ്. ബിജെപി കൂടുതൽ ശക്തമായി നടപ്പാക്കുകയാണ്. തങ്ങൾകൊണ്ടുവന്ന നയം തെറ്റാണെന്ന് കോൺഗ്രസിന് ഇപ്പോഴും തോന്നുന്നില്ല. ഇക്കാര്യത്തിൽ രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്.കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതേ നയം നടപ്പാക്കുന്നു മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ സർക്കാരിന് ജനങ്ങളുടെ ശ്രദ്ധമറ്റു വഴിക്ക് തിരിച്ചു വിടണം. അതിന്‌ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു. എല്ലാവരെയും അതിന്റെ ഭാഗമാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ മേൽ അവകാശ വാദം ഉന്നയിക്കുന്നത് വർധിച്ചു. ബാബരി മസ്ജിദ് തകർത്തപ്പോൾ സംഘ്പരിവാർ പറഞ്ഞത് കാശിയും മധുരയും ബാക്കിയുണ്ടെന്നായിരുന്നു. രാജ്യത്തെനിയമത്തെ അനുസരിക്കാതെയാണ് നീക്കങ്ങൾ. സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025
February 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.