കേരളത്തെ കേരളമാക്കിയത് കമ്മ്യൂണിസ്റ്റുകാര്‍: പന്ന്യന്‍

Web Desk
Posted on November 05, 2017, 9:51 pm

കോവളം : കേരളത്തെ ഇന്നത്തെ  കേരളമാക്കിയത് കമ്മ്യൂണിസ്റ്റു കാരാണ് അതിന് ഇടതുപക്ഷം ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടെന്നും സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ കോവളം മണ്ഡലം കമ്മറ്റിയൂടെ കീഴില്‍ വെങ്ങാനൂര്‍ ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. യുപി ഭരിക്കുന്ന ബിജെപി മുഖ്യമന്ത്രി യോഗി  ആദ്യത് നാഥ് കണ്ണുരില്‍ വന്നപ്പോള്‍ പറഞ്ഞു, കേരളം യുപി കണ്ട് പഠിക്കണമെന്ന് ആ സംസ്ഥാനത്തെല്ലെ 130 തോളം കുട്ടികള്‍ പ്രാണ വായുകിട്ടാതെ പിടഞ്ഞു മരിച്ചത്.   ഒരു രാത്രിയില്‍ പ്രധാനമന്ത്രിക്ക് തോന്നിയതാണ് നോട്ടു നിരോധനം, കള്ള പണം പിടിച്ചെടുക്കാന്‍ വേണ്ടി നടപ്പിലാക്കിയ നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക നിലആകെ തകര്‍ത്ത് ജനത്തെ ദുരിതത്തിലാക്കി.

ജി എസ്.ടി കൊണ്ട് ജനങ്ങളുടെയും  വ്യാപാരികളുടെയും നട്ടെല്ലൊടിച്ച കേന്ദ്രസര്‍ക്കാര്‍  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഈ നയം നടപ്പിലാക്കിയത്. പാവപ്പെട്ട ജനങ്ങളിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന പ്രഹരമാണ് പെട്രൊളിന് ദിവസവും വില കൂട്ടുന്നത്.  ഗ്യാസിന് 94 രൂപയാണ് .  കേന്ദ്രത്തിന്‍റെ  ടൂറിസം മന്ത്രി പറഞ്ഞ്ഞഞതാകട്ടെ പെട്രൊളിനും ഡീസലിനും വില കൂട്ടുന്നത് ജനങ്ങള്‍ക്ക് കക്കുസുണ്ടാക്കാനാണെന്നും.  ജനങ്ങളെ പറഞ്ഞുപറ്റിച്ച് കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് ഇവിടെയുള്ളത്.

1957ല്‍ ഇടതുപക്ഷം ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ജനകീയാസുത്രണം പോലുള്ളനിരവധി പദ്ധതികള്‍ നടപ്പിലാക്കി. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും പന്ന്യന്‍ പറഞ്ഞു.

കേരളത്തില്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ ഇരുന്നപ്പോള്‍ എംപിമാര്‍, എംഎല്‍എമാര്‍,  മന്ത്രിമാര്‍ സകലരും സോളാറില്‍ മുങ്ങി കുളിച്ചവരാണ്.

ഒരു കുടുബത്തില്‍ കഴിയുന്നവരാണ് ഞങ്ങള്‍ എന്ത് തര്‍ക്കങ്ങള്‍ ഉണ്ടങ്കിലും പരിഹരിച്ച് എല്‍ഡിഎഫ് ഗവണ്‍മെന്‍റ്  മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ സിന്ദു രാജ് അധ്യക്ഷനായ യോഗത്തില്‍ സിപിഐ കോവളം മണ്ഡലം സെക്രട്ടറി വെങ്ങാനൂര്‍ ബ്രൈറ്റ്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം എച്ച് സലിം, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ഊക്കോട് കൃഷ്ണന്‍കുട്ടി,  കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്‍, എ.ഐ.ടി.യു.സി.സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം മുട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷീല അജിത് , കോവളം അശോകന്‍.എസ്.സുധീര്‍. എന്നി വര്‍ പങ്കെടുത്തു.

പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം ക്രിസ്തുദാസ് നഗറില്‍ നടന്നു. മുന്‍ എംഎല്‍എയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ എന്‍ രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി അംഗം ജി.ആര്‍.അനില്‍. വെങ്ങാനൂര്‍ ബ്രൈറ്റ്, പൂവാര്‍ ഷാഹുല്‍, സി എസ് രാധാകൃഷ്ണന്‍, വിഴിഞ്ഞം നെല്‍സണ്‍ ആദര്‍ശ് കൃഷ്ണ, ആര്‍ അനിത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.