വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഹമാസ് 3 ബന്ദികളെ മോചിപ്പിച്ചതോടെ ഇസ്രയേല്‍ തടവില്‍ കഴിയുന്ന 90 പേരെ മോചിപ്പിക്കുകയുണ്ടായി. ഇതില്‍ ഫലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഖാലിദ ജറാറും ഉണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഫലസ്തീന്‍ മാര്‍കസിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനമായ പിഎഫ്എല്‍പി(പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍) നേതാവാണ് ഖാലിദ ജെറാര്‍.
ഇസ്രയേല്‍ നിരന്തരം ലക്ഷ്യമിട്ടിരുന്ന ഫലസ്തീനിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും ഫലസ്തീനിലെ മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു ഖാലിദ. ഫലസ്തീന്‍ വിമോചിപ്പിക്കാന്‍ ശ്രമിക്കുന്ന നിരോധിത സംഘടനയില്‍ അംഗമാണെന്നാരോപിച്ച് 2015ലാണ് ആദ്യമായി ഖാലിദയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 15 മാസത്തെ തടവിന് ശേഷം വിട്ടയച്ചെങ്കിലും 2017ല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം 2021ല്‍ മോചിപ്പിക്കപ്പെട്ട് ഖാലിദ 2023 ഡിസംബര്‍ 26ന് വീണ്ടും തടവിലാക്കപ്പെട്ടു.
1989ല്‍ അല്‍ ബിരെയില്‍ നിന്ന് റാമല്ലയിലേക്ക് നടത്തിയ വനിതാ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് ഖാലിദയായിരുന്നു. 5000 സ്ത്രീകള്‍ പങ്കെടുത്ത ഈ മാര്‍ച്ച് ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ പ്രതിഷേധ മാര്‍ച്ചായിരുന്നു. ഈ മാര്‍ച്ചിനെ ക്രൂരമായി അടിച്ചമര്‍ത്തിയ ഇസ്രയേല്‍ പൊലീസ് ഖാലിദയെ ജയിലിലടക്കുകയും കൊടിയ ശാരീരിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.