Web Desk

December 23, 2019, 4:42 pm

അടിപതറി ബിജെപി; ജാർഖണ്ഡിൽ ബിജെപി സിറ്റിംഗ് സീറ്റിൽ ഇടത് മുന്നേറ്റം

Janayugom Online

റാഞ്ചി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ അടിപതറിയിരിക്കുകയാണ് ബിജെപി. ബിജെപിക്ക് വൻ തിരിച്ചടി നേരിട്ട് കൊണ്ട് ജാർഖണ്ഡിൽ ഒരു സീറ്റിൽ മുന്നേറുകയാണ് ഇടതുപാർട്ടി . സിപിഐ (എം എൽ )(എൽ ) സ്ഥാനാർത്ഥി വിനോദ് കുമാർ സിംഗാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ മുന്നേറുന്നത്. ബഗോദർ എം എൽ എ നാഗേന്ദ്ര മാഹ്തോയ്ക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

തുടക്കത്തിൽ പിന്നിലായിരുന്നു വിനോദ് കുമാർ ക്രമേണ നില മെച്ചപ്പെടുത്തുകയായിരുന്നു. നിലവിലെ വിവരം അനുസരിച്ച് 2650 വോട്ടിന് ലീഡ് ചെയ്യുകയാണ് വിനോദ് കുമാർ.4399 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച നിയമസഭ മണ്ഡലത്തിലാണ് ഇടത് മുന്നേറ്റം. ബനാറസ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് വിനോദ് കുമാർ.2009 ലും 2014 ലും ബഗോദർ മണ്ഡലത്തിൽ നിന്ന് വിനോദ് കുമാർ സിംഗ് ജനവിധി തേടിയിരുന്നു.