September 28, 2022 Wednesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധർ

Janayugom Webdesk
തിരുവനന്തപുരം
September 8, 2020 9:28 am

സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധർ. ഉറവിടമറിയാത്ത കേസുകൾ കൂടി വരുന്ന സാഹചര്യം കണക്കാക്കിയാണ് ഇത്തരത്തിലൊരു നിഗമനത്തിൽ വിദഗ്ധർ എത്തിയിരിക്കുന്നത്. 1647 കേസുകളാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നൂറിന് മുകളിൽ ഉറവിടമാറിയാത്ത കേസുകളാണ് പത്ത് ദിവസത്തിനിടെ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചാം തിയതി ഉറവിടം ഇല്ലാത്ത 220 കേസുകൾ. ഓണ അവധികളിൽ പരിശോധനകളും കേസുകളും കുറഞ്ഞിരുന്നപ്പോഴും ഉറവിടമില്ലാത്ത കേസുകൾ കുറഞ്ഞില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഈ ഒരു അവസ്ഥ തന്നെയാണ്. രോഗം വരുന്നവരിൽ 60 ശതമാനം പേർക്കും ലക്ഷണങ്ങളും ഇല്ല. സംസ്ഥാനത്ത് സമ്പർക്ക വ്യാപന തോത് എല്ലാ ദിവസവും 90ശതമാനത്തിനും മുകളിൽ. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇടങ്ങളിൽ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനം. മലപ്പുറത്തു ടെസ്റ്റ് പൊസിറ്റിവിറ്റി  നിരക്ക് 17ശതമാനത്തിനും മുകളിൽ എത്തിയിരുന്നു.

നിയന്ത്രണങ്ങൾ പരമാവധി നീക്കിയ ഓണ ദിവസങ്ങളിൽ വ്യാപനം കൂടുമെന്ന് സർക്കാർ കണക്കാക്കിയിരുന്നതാണ്. സംസ്ഥാനങ്ങൾ കടന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ അടക്കം പിൻവലിച്ചതും വ്യാപനം കൂട്ടും. സമൂഹ വ്യാപനം എന്ന സാങ്കേതികത കാര്യമാക്കാതെ നിലവിലെ ക്ലസ്റ്റർ, കണ്ടെയ്ൻമെൻറ് നിയന്ത്രണങ്ങൾ സർക്കാർ തുടരും. വ്യാപന വേഗത കുറയ്ക്കാനാണ് ഇവ.

കേസുകൾ കുത്തനെ കൂടുന്നത് കണക്കാക്കി മരണനിരക്ക് പിടിച്ചു നിർത്തുന്നതിലേക്ക് ശ്രദ്ധ ഊന്നുകയാണ്. മരണ നിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞാൽ കുത്തനെ കൂടുന്ന കേസുകളിൽ അമിത ആശങ്ക വേണ്ടി വരില്ലെന്നാണ് വിദഗ്ധ സമിതിയുടെ അടക്കം നിഗമനം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.