കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അമേരിക്കൻ ഐക്യനാടുകൾ. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഒഴിവാക്കുന്നതിന് വേണ്ടി നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ അവശ്യഘടകമായ ഭക്ഷണത്തിന് വേണ്ടിയും ജനങ്ങൾ ബുദ്ധിമുട്ടി തുടങ്ങി. എന്നാൽ അമേരിക്കയുടെ മുക്കിലും മൂലകളിലും ഭക്ഷണമെത്തിക്കാനുള്ള പ്രയത്നത്തിലാണ് ഗ്രേറ്റർ ക്ലീവ്ലാൻഡ് ഫുഡ്ബാങ്ക് (സിജിഎഫ്ബി). തെക്ക് കിഴക്കൻ ഒഹിയൊ ഫുഡ്ബാങ്കിന് കീഴിലാണ് സിജിഎഫ്ബി. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് അമേരിക്കയിലെ സമൂഹ അടുക്കള സംവിധാനത്തിൽ വോളന്റീയർമാർ പങ്കെടുക്കുന്നത്. ഭക്ഷണങ്ങൽ തരംതിരിച്ച് സ്മൈലിയോട് ചേർത്ത് പായ്ക്ക് ചെയ്താണ് ഇവിടുന്ന് സാധാരണഗതിയിൽ മറ്റുസ്ഥലങ്ങളിലേക്ക് ഭക്ഷണം അയക്കുന്നത്.
കൊറോണ വൈറസിനെ തുടർന്ന് അമേരിക്കയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ ഇത്തരം ഫുഡ്ബാങ്കുകളുടെ ആവശ്യകതയും വർധിച്ചു. കുട്ടികൾ സ്കൂൾ അടച്ച് വീട്ടിലിരക്കുകയും മാതാപിതാക്കൾ വർക്ക് ഫ്രം ഹോം ചെയ്യുന്ന സാഹചര്യത്തിലും ഭക്ഷണക്കാരുടെ ആവശ്യം വർധിച്ചുവരുന്നതായി ജിസിപിബി കമ്മ്യൂണിക്കേഷൻ മേധാവി കരേൻ പോസ്ന പറഞ്ഞു. മാർച്ച് 24ന് നാലായിരത്തോളം പേർക്കാണ് അടിയന്തരഭക്ഷണ വിതരണം നടത്തിയത്. നിലവിൽ കാറുകളുടെ നീണ്ടനിരയാണ് ഫുഡ്ബാങ്കുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഫുഡ് ബാങ്കിനു മുൻപിൽ മുൻപെങ്ങും കാണാത്തവിധത്തിലുള്ള നീണ്ടനിരയാണ് കാണുന്നതെന്നും പോസ്ന പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് ആയിരക്കണക്കിന് വോളണ്ടിയർമാർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. എന്നാലും സംസ്ഥാനത്തെ പൊലീസ്, സൈനിക സഹായത്തോടെയാണ് വിവിധയിടങ്ങളിൽ നിലവിൽ ഭക്ഷണവിതരണം നടത്തുന്നത്.
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം നടപ്പാക്കിയ സാമൂഹിക അടുക്കളകൾ ഏറെ പ്രശംസയേറ്റുവാങ്ങിയിരുന്നു. ഇതേ മാതൃകയിലാണ് അമേരിക്കയിൽ ഇത്തരം ഫുഡ്ബാങ്കുകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാസാക്കിയ ഒരു ബില്യൺ യുഎസ് ഡോളറിന്റെ അടിയന്തര സാമ്പത്തികസഹായത്തിൽ ഫുഡ്ബാങ്ക്, സ്കൂളിലെ ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടുന്ന സപ്ലിമെന്റൽ നുട്രീഷ്യൻ അസിസ്റ്റൻസ് പ്രോഗ്രാ(എസ്എൻഎപി)മിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഭീതിക്ക് മുൻപ് 2021ലെ ഫെഡറൽ ബജറ്റിന്റെ മുന്നോടിയായി എസ്എൻഎപിയുടെ ഫണ്ടിൽ നിന്ന് 30 ശതമാനം വെട്ടിയ്ക്കുറക്കാൻ ട്രംപ് തീരുമാനിച്ചിരുന്നു.
English Summary: Community kitchen active in us
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.