ഫണ്ടില്ലാത്തതിനാല്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയുള്ള ഭക്ഷണവിതരണത്തിന് ബുദ്ധിമുട്ട് നേരിടുന്നു എന്ന നഗരസഭ അദ്ധ്യക്ഷയുടെ വാദം പൊളിയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് പണം കണ്ടെത്തി കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് സാധിക്കില്ലെന്നായിരുന്നു അദ്ധ്യക്ഷ പി ആര് സോനയുടെ വാദം. എന്നാല്‍ ഫണ്ടിന് അപര്യാപ്തത ഇല്ലെന്നും ഇത്തരം സമയങ്ങളില്‍ രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്തുക പ്രായോഗികമല്ലെന്നും വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞെന്നും നഗരസഭ അദ്ധ്യക്ഷ പറഞ്ഞിരുന്നു. എന്നാല്‍ ഭക്ഷണത്തിന് ആവശ്യക്കാര്‍ കുറവല്ലെന്നും കഴിഞ്ഞ ദിവസം ഭക്ഷണ കിറ്റ് വീടുകളിൽ എത്തിച്ചിരുന്നു അതിനാലാവാം ആളുകള്‍ അല്പം കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ഫണ്ടിന് അപര്യാപ്തത ഇല്ലെന്നും വരും ദിവസങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുമെന്നും കോട്ടയം കളക്ടര്‍ പി.കെ സുധീർ ബാബുംവ്യക്തമാക്കി. 23 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സമൂഹ അടുക്കളകള്‍ സജ്ജമാക്കുന്നതിനായി കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. ഓരോ കമ്മ്യൂണിറ്റി കിച്ചണും ആവശ്യത്തിനനുസരിച്ച് 50,000 രൂപവരെ ലഭ്യമാക്കും. സൗജന്യ ഭക്ഷണം കൊടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയോ സ്വന്തം ഫണ്ടില്‍ നിന്ന് കണ്ടെത്തുകയോ ചെയ്യാം. സിവില്‍ സപ്ലൈസ് 10 രൂപ 90 പൈസ നിരക്കില്‍ സമൂഹ അടുക്കളകളിലേക്ക് അരികൊടുക്കുന്നുണ്ട്. 86 ശതമാനം കമ്മ്യൂണിറ്റി കിച്ചണുകളും കുടുംബശ്രീ നേതൃത്വത്തില്‍ കാര്യക്ഷമമായി നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോട്ടയം നഗരസഭാ അദ്ധ്യക്ഷയുടെ രാഷ്ട്രീയം കളി എന്നാണ് ആരോപണം ഉയരുന്നത്.
English Summary: community kitchen issue kottayam municipal corporation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.