ആലപ്പുഴ ജില്ലയിലും സമൂഹ വ്യാപന സാധ്യത; തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നൽകണം

Web Desk

ആലപ്പുഴ

Posted on July 19, 2020, 9:08 am

തിരുവനന്തപുരത്തെപ്പോലെ കോവിഡ് സമൂഹ വ്യാപനത്തിന്, തീരദേശം കൂടുതലുള്ള ആലപ്പുഴ ജില്ലയിലും സാധ്യത ഏറെയെന്നു വിദഗ്ധർ. ഇനി ഗ്രാമങ്ങളിലാണ് സമൂഹ വ്യാപന സാധ്യത കൂടുതലെന്നാണ് കണ്ടത്തല്‍. വിദഗ്ധർ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്: തീരദേശത്തു പ്രത്യേക ശ്രദ്ധ നൽകണം, ആലപ്പുഴ നഗരത്തിലും ഇതേ കരുതലുണ്ടാകണം, കോവിഡിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കണം.

തീരദേശത്തു പരിശോധനകൾ ഊർജിതമാക്കണം. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്കു സമ്പർക്ക വ്യാപനത്തിലൂടെ രോഗം കണ്ടെത്തിയതു വലിയൊരു സൂചനയാണ്. തീരത്തു ജനസാന്ദ്രത കൂടുതലും ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം കുറവും എന്നതായിരുന്നു തിരുവനന്തപുരത്തെ പ്രശ്നം. ഈ സാഹചര്യം ആലപ്പുഴയിലും ഉണ്ടാകാതെ നോക്കണമെന്നും വിദഗ്ധർ നിർദേശിച്ചു. ചന്തകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Eng­lish sum­ma­ry; com­mu­ni­ty spread chances in alap­puzha

You may also like this video;