ഏപ്രില്‍ ആദ്യവാരം ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നുവെന്ന് റിപ്പോര്‍ട്ട്

Web Desk

ന്യൂഡൽഹി

Posted on July 08, 2020, 5:38 pm

രാജ്യത്ത് ഏപ്രില്‍ ആദ്യവാരം കോവിഡിന്റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശ രേഖയില്‍ വെളിപ്പെടുത്തല്‍. കോവിഡ് സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മാനസികാരോഗ്യ പരിചരണം ലഭ്യമാക്കാൻ ജൂലെെ നാലിന് പ്രസിദ്ധികരിച്ച മാര്‍ഗരേഖയിലാണ് ഇക്കാര്യമുളളത്. ഇന്ത്യയില്‍ സമീഹ വ്യാപനമില്ലെന്നാണ് കേന്ദ്രത്തിന്റെയും ഐസിഎംആറിന്റെയും ഔദ്യോഗിക നിലപാട്.

ഏപ്രില്‍ ആദ്യം പരിമിതതോതില്‍ സമൂഹവ്യാപനം ഉണ്ടായെന്നും രോഗം എത്രമാത്രം പടരുമെന്ന് പറയാനാകില്ലെന്നും രേഖയില്‍ പറയുന്നു. ഏപ്രില്‍ ഏഴിന് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5,046 ഉം മരണം 154ഉം ആയിരുന്നു.

ENGLISH SUMMARY: COMMUNITY SPREAD IN INDIA FROM APRIL

YOU MAY ALSO LIKE THIS VIDEO