സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കില്‍, നിയന്ത്രണങ്ങള്‍ കടുക്കും

Web Desk

തിരുവനന്തപുരം

Posted on July 09, 2020, 7:12 pm

സംസ്ഥാനത്ത്  കോവിഡ് 19 വെെറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നമ്മള്‍ സാമൂഹിക വ്യാപനത്തിന്റെ അരികില്‍ എത്തി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തിനാകെ നിയന്ത്രണം കടുപ്പിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിയന്ത്രണം കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ സമൂഹ വ്യാപനത്തിലെത്തും. രോഗം ബാധിച്ച പലരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഒട്ടേറെപ്പേരുണ്ട്. എവിടെയും ആള്‍ക്കൂട്ടമുണ്ടാക്കരുത്. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധയുണ്ടാകാം. സാഹചര്യം മനസ്സിലാക്കാനുളള വിവേകം ഓരോരുത്തര്‍ക്കുമുണ്ടാകണം. മുന്നറിയിപ്പുകള്‍ക്ക് പകരം കടുത്ത നടപടികളിലേക്ക് നീങ്ങാൻ നിര്‍ബന്ധിതമാകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗം സാമൂഹിക വ്യാപനത്തിലെത്താൻ അധിക സമയം വേണ്ട. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെെഡിലെത്താൻ അധിക സമയമെടുത്തില്ല. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ജനം പുറത്തിറങ്ങാൻ പാടുളളു. ആള്‍ക്കുട്ടം ഉണ്ടാകരുത്. ഇതിനെല്ലാം നാം സ്വയം ഊന്നല്‍ നല്‍കണം.

ENGLISH SUMMARY: COMMUNITY SPREAD IN KERALA

YOU MAY ALSO LIKE THIS VIDEO