വര്‍ഗീയതയെ എതിര്‍ക്കേണ്ടത് മറ്റൊരു വര്‍ഗീയത കൊണ്ടല്ലെന്നും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടുവേണം വര്‍ഗീയതയെ എതിര്‍ക്കേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൗരത്വ ഭേദഗതി നിയമത്തിനും ജനദ്രോഹ കേന്ദ്ര ബജറ്റിനുമെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു കാനം.
കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം വളര്‍ത്തേണ്ടത് പുരോഗമന പ്രസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കാനം ചൂണ്ടിക്കാട്ടി. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തെ സുവര്‍ണ ഏടുകളിലൊന്നായ നാവികകലാപ ദിനത്തില്‍ തുടങ്ങി ഭഗത് സിങ് രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ബഹുജന പ്രക്ഷോഭ പരിപാടികളാണ് സിപിഐ സംഘടിപ്പിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിനെതിരായി ശബ്ദമുയര്‍ത്തി പ്രചരണങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളുടെ തുടര്‍ച്ചയായി വിപുലമായ പരിപാടികളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആസൂത്രണം ചെയ്തിട്ടുള്ളത്. അതിശക്തമായ ജനകീയ പ്രതിരോധം പടുത്തുയര്‍ത്താനാണ് തീരുമാനം. സ്വാതന്ത്ര്യ സമരത്തിന്റെ ഉല്പന്നമായ ഭരണഘടനയെയും അതിന്റെ അന്തസത്തയെയും സംരക്ഷിക്കുന്നതിന് പുതു തലമുറയ്ക്കും ഈ കാലഘട്ടത്തില്‍ സജീവമായ പങ്കാളിത്തമുണ്ട്. ക്യാമ്പസുകളിലെ യുവത്വം മുന്നിട്ടിറങ്ങുന്നത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. രാജ്യത്തു നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ കേവലം കക്ഷിരാഷ്ട്രീയത്തിന്റെയും ജാതിമത ചിന്തകളുടെയും പ്രശ്‌നമായി ഒതുങ്ങുന്നതല്ല. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി അണിനിരക്കേണ്ട സമയമാണിതെന്നും കാനം പറഞ്ഞു.
മതനിരപേക്ഷതയാണ് രാജ്യ ഐക്യത്തിന്റെ പ്രധാന മന്ത്രം. ദേശീയധാരയോടൊപ്പം ഇന്ത്യന്‍ ജനത ഒന്നടങ്കം അണിനിരന്നപ്പോളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അന്ന് പൊതുധാരയുടെ ഭാഗമല്ലാതെ വ്യത്യസ്തമായ ദിശയില്‍ സഞ്ചരിച്ചവര്‍ ഇന്ന് അധികാരത്തിലെത്തിയെങ്കിലും ഇന്ത്യന്‍ ജനതയുടെ ഇഛാശക്തിയെ തോല്പിക്കാനാകില്ല. രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്ന പ്രക്ഷോഭങ്ങള്‍ അതിന് ഉത്തമോദാഹരണങ്ങളാണ്. ജനങ്ങളാണ് രാജ്യത്തിന്റെ രാഷ്ട്രീയം നിര്‍ണയിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണ് നടത്തേണ്ടതെന്നും കാനം പറഞ്ഞു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സി ദിവാകരന്‍ എംഎല്‍എ, കേരള മഹിളാ സംഘം ജനറല്‍ സെക്രട്ടറി പി വസന്തം, ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
ENGLISH SUMMARY: communlism should be oppose by strengthening secularism
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.