ശരീരത്തിൽ അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ കൊല്ലണമെന്ന ആശയം പങ്കുവെച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കമ്പനികൾ. തങ്ങളുടെ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്ന് ഉപദേശം നൽകാൻ നിർബന്ധിതരായിരിക്കുകയാണ് ലൈസോൾ, ഡെറ്റോൾ, തുടങ്ങിയ അണുനശീകരണ ഉൽപ്പനങ്ങൾ ഉണ്ടാക്കുന്ന കമ്പനി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷമുണ്ടായ വ്യാജപ്രചാരണത്തെ തുടർന്ന് അണുനാശിനികൾ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നൽകിയിരിക്കുകയാണ് കമ്പനികൾ. മാത്രവുമല്ല മാർഗ്ഗനിർദേശങ്ങൾ പാലിച്ച് മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നും കമ്പനി അടിവരയിട്ട് പറയുന്നുണ്ട്. ഒരു കാരണവശാലും അണുനാശിനികൾ ശരീരത്തിൽ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മേധാവിയും മുന്നറിയിപ്പ് നൽകി.
ENGLISH SUMMARY: companies gave advice to American peoples
YOU WILL ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.