August 19, 2022 Friday

Related news

April 22, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണയെ നേരിടാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ

Janayugom Webdesk
ബാംഗ്ലൂർ
March 4, 2020 6:47 pm

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതോടെ പ്രവർത്തനം മുടങ്ങാതെ കൊറോണയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിൽ ഉൾപ്പടെയുള്ള കമ്പനികൾ. കമ്പനി മീറ്റിങ്ങുകൾ വിർച്വൽ ആക്കാനും ജോലികൾ വീട്ടിലിരുന്ന് ചെയ്യാനുമാണ് നിർദേശം. കൊറോണ ബാധിത രാജ്യങ്ങളിലെ ഭൂരിഭാഗം കമ്പനികളും ജീവനക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. കമ്പനികളുടെ ഉപഭോക്താക്കളുമായുള്ള മീറ്റിങ്ങുകളും പരിശീലന പരിപാടിയും നിർത്തിവെച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും മറ്റുള്ളവരുമായുള്ള
സംബർക്കം ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ബംഗളൂരുവിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ 20 സഹപ്രവർത്തകരോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ENGLISH SUMMARY: Com­pa­nies start work from home to face corona

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.