
ഇന്ത്യയുടെ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും ജപ്പാന്റെ സോണി(നിലവില്‍ കല്‍വര്‍ മാക്സ് എന്റര്‍ടൈൻമെന്റ്)യും തമ്മിലുള്ള ലയന കരാറിന് കമ്പനി ലോ ട്രിബ്യൂണലിന്റെ അംഗീകാരം. പല തവണ ലയനമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. 2021ലാണ് ലയന പ്രഖ്യാപനമുണ്ടായത്. ലയനത്തെ എതിര്‍ത്ത എല്ലാ വാദങ്ങളും കോടതി തള്ളുകയായിരുന്നു. കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലയനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ വിശദമായ പകർപ്പ് ഇന്ന് പുറത്തിറക്കും. ലയനം അംഗീകരിച്ചതോടെ സീയുടെ ഓഹരി വിപണികള്‍ ഉയര്‍ന്നു. ബോംബൈ ഓഹരി സൂചികയില്‍ 17.95ശതമാനം വര്‍ധിച്ച് 285.55 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
English Summary;Company Law Tribunal approves Zee-Sony merger
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.