August 11, 2022 Thursday

Related news

July 3, 2022
January 24, 2022
December 20, 2021
December 11, 2021
December 10, 2021
November 29, 2021
November 23, 2021
November 3, 2021
April 13, 2021
January 4, 2021

ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം: ജീവനക്കാര‍ുടെ കുടുംബത്തിന് 30 ലക്ഷം

Janayugom Webdesk
തിരുവനന്തപുരം
February 20, 2020 8:57 pm

അവിനാശി ബസപകടത്തില്‍ മരണപ്പെട്ട യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി ടിക്കറ്റില്‍ ഈടാക്കുന്ന സെസില്‍ നിന്നുമായിരിക്കും യാത്രക്കാരുടെ ഇന്‍ഷുറന്‍സ് തുക നല്‍കുക. നഷ്ടപരിഹാരത്തിന്‍റെ ആദ്യഘഡുവായ രണ്ട് ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൊടുക്കും.

കൊലപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്‍റേയും ബൈജുവിന്‍റേയും കുടുംബാംഗങ്ങള്‍ക്ക് ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും 30 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇതു കൂടാതെ അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടേയും ചികിത്സാ ചിലവ് സര്‍ക്കാര്‍ എറ്റെടുത്തിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതശരീരങ്ങള്‍ നാട്ടില്‍ എത്തിക്കാനായി ഇരുപത് ആംബലുന്‍സുകള്‍ അവിനാശിയില്‍ എത്തിയിട്ടുണ്ട്.

നിലവില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ കൂടുതല്‍ ധനസഹായം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. അപകടവിവരം അറിഞ്ഞപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയും ഡിജിപിയും തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇടപെട്ടിരുന്നു.

Eng­lish Sum­ma­ry: Com­pen­sa­tion declared for fam­i­ly include in avinasi accident

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.