നമ്പി നാരായണന് സര്‍ക്കാര്‍ 1.3 കോടി രൂപ നഷ്ടപരിഹാരം കെെമാറി

Web Desk

തിരുവനന്തപുരം

Posted on August 11, 2020, 7:14 pm

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കെെമാറി. പൊലീസിന്റെ ഹെഡ് ഓഫ് ദി അക്കൗണ്ടില്‍ നിന്ന് 1.3 കോടി രൂപയാണ് കെെമാറിയത്. നേരത്തെ നമ്പി നാരായണന് 60 ലക്ഷത്തിന് പുറമേയാണിത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ തന്നെ നമ്പി നാരയണന്‍ തിരുവനന്തപുരം സബ് കോടതിയയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ചാരക്കേസില്‍ അന്വേഷണം കഴിഞ്ഞിട്ടും ഇതുവരെയും അദ്ദേഹം കേസ് പിന്‍വലിച്ചിരുന്നില്ല. കേസില്‍ നമ്പി നാരായണനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു.

Eng­lish sum­ma­ry: com­pen­sa­tion for nam­bi naryanan
You may also like this video: