Web Desk

January 24, 2021, 8:37 am

ആലപ്പുഴയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നഷ്ടമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും

Janayugom Online

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ധന സഹായ വിതരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.

60 ദിവസത്തിന് മുകളിൽ പ്രായമുള്ള കോഴി താറാവ് എന്നിവയ്ക്ക് 200 രൂപയും 60 ദിവസത്തിന് താഴെയുള്ളതിന് 100 രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം. എന്നാൽ, ഈ തുക നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണെന്നാണ് കർഷകരുടെ പരാതി.

eng­lish sum­ma­ry :Com­pen­sa­tion will be dis­trib­uted today to the farm­ers who lost their lives due to bird flu in Alappuzha
you may also like this video