Web Desk

October 20, 2020, 2:10 pm

മൂന്നിലവ് സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെ പരാതി

Janayugom Online

മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് യുഡിഎഫ് ഭരണ സമിതിയുടെ സാമ്പത്തിക ക്രമക്കേടിനെതിരെ പരാതിയുമായി ഓഹരി ഉടമകൾ. പത്തനംതിട്ട പാര്ലമെന്റ് അംഗം ആന്റോ അന്റോണിയുടെ സഹോദരൻ ജെയിംസ് ആന്റണിയുടെ നേതൃത്ത്വത്തിലുണ്ടായിരുന്ന ഭരണ സമിതി 2013 മുതൽ സ്ഥല ഉടമകള്ളറിയാതെ ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊലീസിലും മുഖ്യമന്ത്രിയ്ക്കും, വിജിലെൻസിനും പരാതി നൽകിയിരിക്കുകയാണ് ഓഹരി ഉടമകൾ.

പരാതിക്കാരനായ കെ വി ആന്റണി ഈരാറ്റുപേട്ടയിൽ വാർത്ത സമ്മേളനത്തിലാണ് പരാതിയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. 2016 ‑17 വർഷത്തിലെ സഹകരണ ഓഡിറ്റിൽ ഇ സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നിരുന്നു. എന്നാൽ അന്നത്തെ ഭരണസമിതി ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു .എന്നാൽ പിന്നീട് ഓഡിറ്റ് റിപ്പോർടിന്റെ അടിസ്ഥാനത്തിൽ ജില്ലാ റെജിസ്ട്രർ ഭരണ സമിതിയെ പിരിച്ചു വിടുകയും അംഗങ്ങളെ അയോഗ്യയാക്കുകയും ചെയ്തിരുന്നു . അന്ന് സ്ഥലം ഉടമകൾ ബാങ്കിൽ പരാതിയുമായി ചെന്നിരുന്നുവെങ്കിലും ലോണുകൾ അടച്ചു ബാധ്യത തീർത്തോളമെന്ന് ഓഹരി ഉടമകൾക്ക് അന്നത്തെ ഭരണ സമതി അംഗങ്ങളും ആന്റോ അന്റോണിയും വാക്ക് നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ മാസങ്ങളിലായി സ്ഥലം ഉടമകൾക് കുടിശിക സംബന്ധിച്ച ബാങ്കിൽ നിന്നും സഹകരണ വകുപ്പിൽ നിന്നും വിവിധ കത്തുകൾ ലഭിച്ചപ്പോഴാണ് വീണ്ടും വഞ്ചിക്കപെട്ട വിവരം ഉടമകൾ അറിഞ്ഞത്.നൂറോളം ലോണുകളിലൂടെ 12 കോടിയോളം രൂപയാണ് യുഡിഫ് ഭരണസമിതി തട്ടിയെടുത്തത് . എല്ലാ ലോണുകളും സ്ഥല ഉടമയറിയാതെയാണ് ഭരണ സമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിലെടുത്തിരിക്കുന്നത് . 

2014 ൽ താൻ സഹകരണ ബാങ്കിൽ നിന്നും കാർഷിക വായ്പായായി ആറു ലക്ഷം രൂപ ആന്റണി കടമായി എടുത്തിരുന്നു .നാളിതുവരെ മുടക്കം കൂടാതെ തുക തിരിച്ചും അടയ്ക്കുന്നുണ്ട് .എന്നാൽ കുടിശിക നടപടികളുമായി ബന്ധപ്പെട്ട് നോട്ടീസ് ഈ വര്ഷം സെപ്റ്റബറിൽ ലഭിച്ചപ്പോളാണ് അന്നത്തെ ഭരണ സമിതി വാക്ക് പാലിച്ചില്ലെന്നും ലോൺ തിരിച്ചടയ്ക്കാതെ ചതിച്ചുവെന്നും തിരിച്ചറിഞ്ഞത് .മൂന്നിലവ് സ്വദേശിയായ മെർലിൻ ജോള്ളിച്ചൻ എന്നയാളുടെ പേരിലാണ് പത്ത് ലക്ഷം രൂപ താനറിയാതെ സ്ഥലം ഈടായി നൽകി ലോൺ എടുത്തിരിക്കുന്നത് . തന്റെ ഒപ്പും മറ്റു അനുബന്ധ രേഖയും വ്യാജമായി നിർമ്മിച്ചാണ് അന്നത്തെ ഭരണസമിതി ലോൺ നേടിയെടുത്തതെന്നും കെ വി ആന്റണി അറിയിച്ചു . യുഡിഎഫ് ഭരണ സമിതിക്കെതിരെ പൊലീസിൽ പരാതി നല്കിയിരിക്കുയാണ് ആന്റണി .

തട്ടിപ്പ് നടത്തിയ 12 കോടിയോളം രൂപ ഭരണ സമിതിയിൽ നിന്നും തിരിച്ചു പിടിക്കാൻ ജില്ലാ രെജിസ്റ്റർ ഉത്തരവിട്ടിരുന്നു . എന്നാൽ തുടർന്ന് വീണ്ടും അധികാരത്തിൽ വന്ന യുഡിഫ് ഭരണസമിതി നാളിതുവരെ ജില്ലാ രജിസ്ട്രാറുടെ ഉത്തരവിൽ ഒരു നടപടിയും എടുത്തില്ല. മുൻ ഭരണ സമിതിയിൽ നിന്നും പണം തിരിച്ചു പിടിക്കാനുള്ള ഒരു നടപടിയും ഇതുവരെ എടുത്തില്ലയെന്നും ബോർഡ് മെമ്പറായ എ വി ശാമുവേലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ENGLISH SUMMARY:Complaint against finan­cial irreg­u­lar­i­ties in Munnilav Ser­vice Co-oper­a­tive Bank
You may also like this video