19 April 2024, Friday

Related news

April 17, 2024
March 4, 2024
November 15, 2023
November 14, 2023
November 10, 2023
October 25, 2023
October 25, 2023
September 21, 2023
September 21, 2023
September 12, 2023

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; കെ സുരേന്ദ്രനെതിരെ പരാതി

Janayugom Webdesk
തിരുവനന്തപുരം
August 15, 2021 8:36 pm

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരാതി. ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം പാളയം ഏരിയ കമ്മിറ്റി അംഗം ആര്‍ പ്രദീപ് പൊലിസില്‍ പരാതി നല്‍കിയത്.പരാതിയില്‍ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ബിജെപി അധ്യക്ഷന്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലകീഴായി ഉയര്‍ത്തിയ പതാക അബദ്ധം മനസിലാക്കി താഴ്ത്തുകയായിരുന്നു. പിന്നെ വീണ്ടും ഉയര്‍ത്തി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സമൂഹമാധ്യമങ്ങളിലടക്കം സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്.

Eng­lish Sum­ma­ry : com­plaint against k suren­dran for dis­re­spect­ing nation­al flag

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.