ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണ് വീടിന് സമീപത്തെ കിരാത പാര്‍വതി ക്ഷേത്രത്തില്‍ പുലര്‍ച്ചെയും വൈകീട്ടും ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരെ സമീപവാസികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നാണ് യുവാവിന്റെ പരാതി.
ക്ഷേത്രക്കമ്മിറ്റി ഉള്‍പ്പെടെ തനിക്കെതിരെ ഭഈഷണിയുമായി എത്തുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. തുടക്കത്തില്‍ അസഭ്യം പറച്ചിലായിരുന്നു പിന്നീട് വധഭീഷണി വരെ ഉണ്ടായതായും യുവാവ് പരാതിയില്‍ പറയുന്നു.
പ്രദേശത്തെ യുവാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതായി വിനോദ് പറഞ്ഞു. എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് നി!ര്ദേശിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.
English Summary: complaint against song play in temple
You may also like this video