തിരുവനന്തപുരത്തെ പ്രശസ്ത റസ്റ്റോറന്റ് ആയ പങ്കായത്തിനെതിരെ പരാതിയുമായി ബാങ്ക് ജീവനക്കാരി. മെഡിക്കൽ കോളേജിന് സമീപത്തുള്ള പങ്കായം റസ്റ്റോറന്റിനെതിരെയാണ് പരാതി.പഴകിയ തണ്ണിമത്തൻ ഉപയോഗിച്ചുള്ള ജ്യൂസ് നൽകിയെന്നായിരുന്നു പരാതി, സംഗതി ചോദ്യം ചെയ്ത യുവതിയെ അപമാനിക്കുന്ന തരത്തിൽ ധിക്കാരപരമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ പഴങ്ങളായിരുന്നു. ഈ പഴങ്ങൾ ആരോഗ്യവകുപ്പ് നശിപ്പിക്കുകയും കടയ്ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. പങ്കായത്തിൽ നിന്ന് പഴകിയ ജ്യൂസ് നൽകി എന്ന യുവതിയുടെ ഫേസ് ബുക്കിലൂടെയാണ് ഈ വിവരം വാർത്തയാകുന്നതും തുടർ നടപടികൾ ഉണ്ടാകുന്നതും.
കഴിഞ്ഞ പതിനെട്ടിനാണ് ബാങ്ക് ജീവനക്കാരിക്ക് കേടായ തണ്ണിമത്തൻ ഉപയോഗിച്ചുള്ള ജ്യൂസ് നൽകിയത്. ജ്യൂസ് നൽകിയത് അക്വാഫിനാ മിനറൽ വാട്ടറിന്റെ ബോട്ടിലായിരുന്നു. രുചി വ്യത്യാസമുള്ളതിനാൽ ജ്യൂസ് പഴകിയ തണ്ണിമത്തൻ കൊണ്ട് നിർമിച്ചതാണെന്ന് പങ്കായത്തിലെ അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാൽ മുറിച്ചു നക്കി ജ്യൂസടിക്കാനൊന്നും പറ്റില്ല എന്നായിരുന്നു പരാതിക്കാരിക്ക് ലഭിച്ച മറുപടി. പരാതി നൽകുമെന്നു പറഞ്ഞപ്പോൾ റീഫണ്ട് ചെയ്യാമെന്നു പറഞ്ഞു. കാശുവേണ്ടെന്നു പറഞ്ഞപ്പോൾ പോയി പരാതി നൽകാനായിരുന്നു മറുപടി. ജ്യൂസിന്റെ സാമ്പിളും ബില്ലും സഹിതം യുവതി പരാതി നൽകുകയായിരുന്നു. തുടർന്നനാണ് പങ്കായം റസ്റ്റോറന്റിനെതിരെ നടപടി കൈകൊണ്ടിരിക്കുന്നത്.
English Summary: Complaint aganst pangayam restaurent
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.