March 23, 2023 Thursday

Related news

December 7, 2022
May 25, 2022
May 8, 2022
April 27, 2022
March 20, 2022
February 9, 2022
November 21, 2021
June 19, 2021
March 18, 2021
March 19, 2020

സ്വത്തും ലക്ഷങ്ങളുടെ സമ്പാദ്യവും തട്ടിയെടുത്തതിന് ശേഷം അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി പരാതി

Janayugom Webdesk
ആറ്റിങ്ങൽ
March 19, 2020 1:44 pm

സ്വത്ത് തട്ടിയെടുത്തതിന് ശേഷം അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ആറ്റിങ്ങൽ സ്വദേശിനിയായ എഴുപത്തി ഒൻപത് വയസുകാരി ഭാർഗവിയെ മകനും മരുമകളും ചേർന്ന് ഇറക്കി വിട്ടതായാണ് പരാതി. ആറ്റിങ്ങൽ കരയ്ക്കാട്ട് വീട്ടിൽ ഭാർഗ്ഗവയെ മകൻ ചന്ദ്രാനന്ദനാണ് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്.

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഭാർഗവിയെയും ഭർത്താവിനെയും കാര്യങ്ങൾ നോക്കുന്നതിനായി ഏഴ് മക്കളും ചേർന്ന് ഒരു ലക്ഷം രൂപ വീതം ഏഴ് ലക്ഷം രൂപ മകനായ ചന്ദ്രാനന്ദനെ ഏൽപ്പിച്ചു. ഈ പണവും ഇതിനു പുറമെ ഭാർഗ്ഗവിയുടെ കയ്യിൽ നിന്നും 46സെന്റ് വസ്തുവും വീടും കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. വീടും സ്ഥലവും ചന്ദ്രാനന്ദന്റെ മക്കളുടെ പേരിൽ ആക്കുകയും ചെയ്തു.

ഇടക്ക് മറ്റൊരു മരുമകളുടെ വീട്ടിൽ നിന്നിരുന്നുവെന്നും. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ മകനും മരുമകളും ചേർന്ന് കൊല്ലുമെന്ന് ഭീഷണി പെടുത്തിയതായും പരാതിയിൽ പറയുന്നു. ചോദ്യം ചെയ്ത മറ്റൊരു മകന്റെ തലക്ക് വിറകു കൊള്ളി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ഭർത്താവ് രണ്ടു വര്ഷം മുൻപ് മരണപെട്ടു താൻ മരിച്ചാൽ മറ്റു മക്കൾക്ക് കൂടെ അവകാശപ്പെട്ട സ്വത്ത് പ്രതികൾ തട്ടിയെടുക്കുമെന്നും, തനിക്ക് കിട്ടുന്ന പെൻഷൻ തുകയടക്കം പ്രതികളാണ് വാങ്ങിക്കുന്നതെന്നും ജീവന് പോലും ഭീഷണിയുള്ളതായി ഭാർഗവി പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.