15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

June 17, 2025
June 1, 2025
June 1, 2025
May 5, 2025
April 17, 2025
December 4, 2024
November 27, 2024
November 20, 2024
November 20, 2024
November 20, 2024

ഷാഫിപറമ്പിലിനും, രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Janayugom Webdesk
നിലമ്പൂര്‍
June 17, 2025 2:49 pm

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥരോട് തര്‍ക്കിച്ച സംഭവത്തില്‍ ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ തെരഞ്ഞെടു്പ് കമ്മീഷന് പരാതി. ശ്രീകണ്ഠാപുരം സ്വദേശി എ എം ഹമീദ് കുട്ടിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും പരിശോധന വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തെന്നാണ് പരാതി. 

ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ച് ഇവരുടെ പദവികൾ റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു.തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയെ ആണ് കോൺ​ഗ്രസ് നേതാക്കൾ എതിർത്തത്. നിലമ്പൂരിലേക്കുള്ള വാഹനങ്ങളുടെ സ്വാഭാവിക പരിശോധനയിലാണ് പ്രതിഷേധം ഉടലെടുത്തത്. ഉദ്യോ​ഗസ്ഥരോട് കയർത്താണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സംസാരിച്ചത്.രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിൽ പൊലീസിനോട് നിർദേശിച്ചു. 

തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്ന് ഷാഫി പറയുന്നത് വിഡിയോയിൽ കാണാം. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. എന്നാൽ നിലമ്പൂരിലേക്ക് കടക്കുന്ന മറ്റ് എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളും പരിശോധിക്കാറുണ്ട്.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.