24 April 2024, Wednesday

ശിശുപരിചരണ കേന്ദ്രത്തിൽ കുട്ടികൾക്ക് മർദനമേറ്റതായി പരാതി

Janayugom Webdesk
പാലക്കാട്
March 29, 2022 3:37 pm

ശിശുക്ഷേമ സമിതിക്ക് ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടികൾക്ക് മർദ്ദനമേറ്റതായി പരാതി. പാലക്കാട്ടെ അയ്യപുരം തണൽ എന്ന ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കാണ് പരിക്കേറ്റതായി പരാതിയിൽ പറയുന്നത്. ശിശുക്ഷേമ സമിതിയുടെ ജില്ലാ സെക്രട്ടറി വിജയകുമാറിനെതിരെയാണ് ആരോപണം. സംഭവത്തിൽ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറി സ്ഥാനം വിജയകുമാർ രാജിവച്ചു.

ജില്ലാ സെക്രട്ടറി ചുമതലയുള്ള വിജയകുമാർ മർദ്ദിച്ചുവെന്ന് കാട്ടി മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അടുത്ത ദിവസം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

eng­lish summary;Complaint of child abuse at a child care center

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.