മഞ്ജുവാര്യരുടെ പരാതി; പൊലീസ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

Web Desk
Posted on December 05, 2019, 7:16 pm

തൃശൂര്‍: തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു. തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ രണ്ടരമണിക്കൂറോളം നീണ്ടു. വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍ എത്തിച്ചത്.

സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഔദ്യോഗിക ആവശ്യങ്ങൾക്ക് നൽകിയ ലെറ്റെർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നായിരുന്നു മഞ്ജുവിന്റെ പരാതി.

പരാതിയിൽ മഞ്ജൂ വാര്യരുടെയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

you may also like this video;

ഒടുവിൽ മഞ്ജു വാര്യരുടെ ആ വലിയ സ്വപ്നം സാധ്യമാകുന്നു, പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ടെന്ന് മാത്രം!

ഒടുവിൽ മഞ്ജു വാര്യരുടെ ആ വലിയ സ്വപ്നം സാധ്യമാകുന്നു, പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ടെന്ന് മാത്രം!

Janayu­gom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ನವೆಂಬರ್ 26, 2019