28 March 2024, Thursday

Related news

March 27, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 11, 2024
March 8, 2024
March 3, 2024
March 3, 2024

സിപിഐ(എം) പ്രവര്‍ത്തകനെ കാണാനില്ലെന്ന് പരാതി; പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 29, 2021 6:34 pm

സിപിഐ(എം )പ്രവര്‍ത്തകനായ മല്‍സ്യത്തൊഴിലാളിയെ കാണാനില്ലെന്ന പരാതിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. അമ്പലപ്പുഴ തോട്ടപ്പിള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റിയംഗം സജീവനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സജിത സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ജസ്റ്റിസ് കെ വിനോദ ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

പൊലീസ് ഒരാഴ്ചക്കകം വിശദീകരണം നല്‍കണം. തോട്ടപ്പിള്ളിയില്‍ സിപിഎം സംഘടനാ പ്രശ്നങ്ങളുണ്ടെന്നും ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും സജിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 29 ന് പുലര്‍ച്ചെ മല്‍സ്യബന്ധനത്തിന് പോയ ഭര്‍ത്താവ് ഇതുവരെ തിരികെ എത്തിയിട്ടില്ല.

30 ന് ചേരാനിരുന്ന ബ്രാഞ്ച് കമ്മിറ്റി യോഗം സജീവനെ കാണാതായതിനെ തുടര്‍ന്ന് അനിശ്ചിതമായി മാറ്റിവച്ചുവെന്നും ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവിനെ കാണാതായെതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.

ENGLISH SUMMARY:Complaint of miss­ing CPI (M) activist; High Court seeks police explanation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.