ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ഇരു വൃക്കകളും കാണാതായെന്ന് റിപ്പോര്‍ട്ട്. മുസഫര്‍പൂര്‍ ജില്ലയിലെ നഴ്സിങ്ങ് ഹോമിലാണ് ഗര്‍ഭപാത്രം നീക്കംചെയ്യാനെത്തിയ യുവതിയുടെ വൃക്കകളും നീക്കം ചെയ്്തതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവം നടന്ന മുസ്സാഫര്‍പൂരിലെ ശുഭ്കാന്ത് നഴ്സിങ് ഹോം അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ബീഹാര്‍ പൊലീസ് പ്രതികരിച്ചു. യുവതി നിലവില്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയാലിസിസ് വിഭാഗത്തില്‍ ചികിത്സയിലാണ്.
ഗര്‍ഭപാത്ര ശസ്ത്രക്രിയക്ക് ശേഷം വയറുവേദനയെ തുടര്‍ന്ന് യുവതി ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. അവിടെ നടത്തിയ പരിശോധനകളിലാണ് യുവതിയുടെ വൃക്കകള്‍ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ സരോജ് കുമാര്‍ വ്യക്തമാക്കി. കുറ്റവാളികളെന്ന് സംശയിക്കുന്ന നഴ്സിങ് ഹോം ഉടമ പവന്‍ കുമാര്‍, സഹായി ആര്‍ കെ സിങ് എന്നിവരെ ഉടനെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന യുവതിയുടെ നില അതീവ ഗുരുതരമാണ്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ നേരിയ പുരോഗതിയ്ക്ക് സാധ്യതയുളളു. കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇരു വൃക്കകളും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പിക്കാന്‍ സാധിക്കു എന്നും ഐജിഎംഎസ് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം യുവതിയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തലവന്‍ രഞ്ജിത് ഗുഹ മാധ്യമങ്ങളോട് പറഞ്ഞു.
English summary; Complaint that both kidneys are missing after surgery; The woman’s condition is critical
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.