Web Desk

നെടുങ്കണ്ടം

November 20, 2020, 7:36 pm

യൂഡിഎഫ് സ്ഥാനാര്‍ത്ഥി ശ്യാമള വിശ്വനാഥന്റെ പത്രിക തള്ളമെന്ന പരാതിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീര്‍പ്പ്

Janayugom Online

കോടതി ശിക്ഷനടപടികള്‍ നില്‍ക്കുന്ന യൂഡിഎഫ് സ്ഥാനാര്‍ത്ഥി ശ്യാമള വിശ്വനാഥന്റെ നാമനിര്‍ദ്ദേശിക പത്രിക തള്ളി അയോഗ്യത കല്‍പ്പിക്കണമെന്ന പരാതി. സൂക്ഷമപരിശോധനദിവസമായ ഇന്നലെ പരാതിയുമായി ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അജിമോള്‍ അജയകുമാര്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയ്ക്ക് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇരുകൂട്ടരുടേയും വാദങ്ങള്‍ കേട്ടു. തുടര്‍ന്ന് കേസ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലേയ്ക്ക് വിട്ടു. കമ്മീഷന്റെ തീരുമാനം ഇന്ന് ലഭിക്കുമെന്ന് വരാധികാരി അറിയിച്ചു.

എഡിഎസിന്റെ സെക്രട്ടറിയായിരിക്കെ ശ്യാമള വിശ്വനാഥന്‍ നടത്തിയ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് 2013‑ല്‍ കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് കോടതി സിസി 17/2009 നമ്പറിലുള്ള കേസ് പ്രകാരം കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനും പിഴ അടയ്ക്കാതെ വന്നാല്‍ 6 മാസം വെറും തടവും കൂടാതെ ഐപിസി 409 ആര്‍/ഡബ്ല്യു 34 പ്രകാരം ഒരു വര്‍ഷം കഠിന തടവും 25000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടയ്ക്കാതെ വന്നാല്‍ 3 മാസം വെറും തടവും 2013 ജൂണ്‍ 14ന് കോടതി ശ്യാമള വിശ്വനാഥനെ ശിക്ഷിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പില്‍ ഫയലു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ നടപടി മരവിപ്പിക്കുകയോ തടയുകയോ ചെയ്തില്ല.

ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് മാത്രമാണ് ഉത്തരവ് ഇറക്കുകമാത്രമാണ് ഹൈകോടതി അന്ന് ചെയ്തത്. വിധി സംബന്ധിച്ചിരുന്നു. പഞ്ചായത്ത് രാജ് ആക്ട് 34 ബി 1,2 വകുപ്പ് പ്രകാരം ശ്യാമള വിശ്വനാഥന് മത്സരിക്കുവാന്‍ അയോഗ്യത ആക്കണമെന്നാണ് പരാതി. ഇതുമായി ബന്ധപ്പട്ട രേഖകള്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ അഡ്വ. കുര്യാക്കോസ് കുര്യന്‍ മുഖാന്തിരം ഹാജരാക്കിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ തീര്‍പ്പുകല്‍പ്പിച്ചതിന്റെ ഫലം ഇന്ന് അറിയിക്കുമെന്ന് റിട്ടേറിംഗ് ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി അജിമോള്‍ അജയകുമാറിന്റെ പരാതിയില്‍മേല്‍ അഡ്വ. കുര്യാക്കോസ് കുര്യന്‍ ഹാജരായി. 2010‑ല്‍ കോമ്പയാര്‍ വാര്‍ഡില്‍ നിന്നും യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച്് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്യാമള വിശ്വനാഥന്‍ ഈ വിധിയെ തുടര്‍ന്ന് പദവി ഒഴിയേണ്ടതായി വന്നിരുന്നു.

ENGLISH SUMMARY:Complaint that Shya­mala Viswanathan’s nom­i­na­tion paper should be reject­ed and disqualified
You may also like this video