സമസ്തയെ തകർക്കാനും പിളർത്താനും മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന പരാതിയുമായി സമസ്തയുടെ പോഷകസംഘടനാ നേതാക്കൾ.സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) ഉന്നതാധികാര സമിതി മുശാവറയ്ക്ക് (പണ്ഡിതസഭ) മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിലും സമുദായത്തിനകത്തും സംഘടനയെ അപമാനിക്കാൻ ലീഗിലെ ചില നേതാക്കൾ ശ്രമിക്കുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
ലീഗ് സംസ്ഥാന ഭാരവാഹിയടക്കമുള്ളവരുടെ പേരെടുത്ത് പറഞ്ഞ് പത്തോളം നേതാക്കളാണ് പരാതി നൽകിയത്.സമസ്തയിൽ വിഭാഗീയ പ്രവർത്തനമാണ്, സംഘടനാസംവിധാനം അസ്ഥിരമാണ് എന്നുള്ള പ്രചാരണം നടത്തുന്നതായാണ് പ്രധാന പരാതി.1980‑ലുണ്ടായ പിളർപ്പിന് സമാന സാഹചര്യമെന്നും പ്രചരിപ്പിക്കുന്നു.സമസ്തക്കെതിരെ കോഴിക്കോട്ട് വിഭാഗീയ യോഗം സംഘടിപ്പിച്ചതടക്കം വിശദീകരിക്കുന്നുണ്ട്.ഫേസ്ബുക്കിലും ചാനൽ ചർച്ചകളിലും സമസ്തയെ വലിച്ചിഴയ്ക്കുന്നു, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ, മുശാവറ അംഗം മുക്കം കെ ഉമർഫൈസി എന്നിവരെ മോശമായി ചിത്രീകരിക്കുന്നു, ഉമർഫൈസി കോടാലിക്കൈയെന്ന് ആക്ഷേപിച്ചു.
english summary :Complaint that the Muslim League is trying to destroy and divide Samastha
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.