മലപ്പുറത്ത് ബോഡി ബിൽഡർക്ക് പന്തയക്കുതിരയ്ക്ക് നൽകുന്ന മരുന്ന് ഉള്‍പ്പെടെ നിരോധിച്ച മരുന്നുകൾ ട്രെയിനർ നൽകിയതായി പരാതി. ശരീരസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള മരുന്നാണെന്ന് പറഞ്ഞായിരുന്നു മരുന്ന് നല്‍കിയിരുന്നത്. ചങ്ങരംകുളം സ്വദേശി സന്തോഷാണ് തിരൂരിലെ ട്രെയിനറിനെതിരെ പരാതി നല്‍കിയത്. മരുന്നുകൾ കുത്തിവച്ചതിന് പിന്നാലെ പലതരം രോഗങ്ങൾ വന്നതോടെ ഡോക്‌ടറെ കണ്ടപ്പോഴാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്.
പത്ത് വർഷത്തിലേറെയായി സന്തോഷ് ജിമ്മിൽ പോകുന്നുണ്ട്. ഗൾഫിൽ ട്രെയിനറായി ജോലി നോക്കുന്നതിന് വേണ്ടിയാണ് ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതിനായി ട്രെയിനറെ സമീപിക്കുകയായിരുന്നു. ട്രെയിനർ പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചെന്നും പരാതിയിൽ പറയുന്നു. സ്‌തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്ന് ഇതിൽ ഉൾപ്പെടുന്നു. ഹൃദയാഘാതം ഉണ്ടായാൽ നെഞ്ചിടിപ്പ് കുറയ്ക്കാനുള്ള മരുന്ന്, നീർവീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോർമോൺ തെറാപ്പിക്കുള്ള മരുന്ന്, പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാൻ നൽകുന്ന ബോൾഡിനോൾ എന്നിവയാണ് ട്രെയിനർ സന്തോഷിന് നൽകിയത്. ബോർഡിനോൾ ഉൾപ്പെടെ പല മരുന്നുകളും നിരോധിക്കപ്പെട്ടതാണ്.
English Summary : complaint that the trainer gave the young man who came to improve his body beauty the medicine given to a horse
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.