തിരുവോണ ദിനത്തില്‍ ഉപഭോക്താക്കളെ പട്ടിണിക്കിട്ടു; മദേഴ്‌സ് വെജ് പ്ലാസക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Web Desk
Posted on September 11, 2019, 3:04 pm

തിരുവനന്തപുരം: ഉപഭോക്താക്കളെ തിരുവോണദിനത്തില്‍ പട്ടിണിക്കിട്ട് മദേഴ്‌സ് വെജ്പ്ലാസ ഹോട്ടല്‍. എല്ലാ ദിവസവും സദ്യ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന ഹോട്ടലാണ് തിരുവോണ ദിനത്തില്‍ ആളുകളെ പട്ടിണിക്കിട്ടത്.

 

മണിക്കൂറോളം ആളുകളെ ക്യൂ നിര്‍ത്തിയതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.  ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളുകള്‍ ഹോട്ടലിന് മുമ്പില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഹോട്ടലില്‍ ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്നതായി മറ്റൊരു പരാതിയും ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്.