പോപ്പുലര്‍ ഫിനാന്‍സിനെതിരെ കൊല്ലം ജില്ലയില്‍ നിന്നും വ്യാപകമായി പരാതി. ജില്ലയില്‍ മാത്രം 200 ഓളം പരാതികളാണ് ലഭിച്ചത്. ചാത്തന്നൂര്‍ ശാഖയെക്കുറിച്ചാണ് കൂടുതല്‍ പരാതികളും. ജില്ലാ ക്രെെംബ്രാഞ്ചിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പരാതിയുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
നിക്ഷേപകര്‍ തങ്ങളുടെ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നിയിലെ ആസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തിയവരാണ് പ്രതിഷേധിക്കുന്നത്.
അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമയുടെ മക്കളെ ഇന്ന് രാത്രിയോടെ പത്തനംതിട്ടയിലെത്തിക്കും എന്നാണ് വിവരം ലഭിക്കുന്നത്.
English summary: complaints against popular finance from Kollam
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.