11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

January 30, 2024
January 17, 2024
January 4, 2024
December 19, 2023
December 5, 2023
August 25, 2023
July 11, 2023
June 23, 2023
June 20, 2023
June 3, 2023

നരേന്ദ്രമോഡി പങ്കെടുത്ത വനിതാ സമ്മേളനം പച്ചയായ നിയമലംഘനമെന്ന് പരാതി ഉയരുന്നു

Janayugom Webdesk
തിരുവനന്തപുരം
January 4, 2024 8:46 am

പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ബിജെപി വനിതാ സമ്മേളനത്തിനായി ക്ഷേത്ര നടവഴിപോലും അടച്ചിട്ടതായി പരാതി ഉയരുന്നു.തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗം നിരോധിക്കാന്‍ നിരോധിക്കാന്‍ നിയമപോരാട്ടം നടത്തിയതിനു മുന്നില്‍ നിന്നവര്‍ ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെയുള്ളവരാണ്.

മോഡി പങ്കെടുത്ത വനിതാ സമ്മേളനത്തിന്റെ പ്രചാരണങ്ങളിൽ പലതും പച്ചയായ നിയമ ലംഘനമാണ് നടന്നത് . പ്രധാനമന്ത്രിക്ക്‌ സുരക്ഷ ഒരുക്കാനായി സ്വരാജ്‌ റൗണ്ടിൽ നിരത്തിയ കമ്പിവേലികളിൽ മുഴുവനായി ബിജെപിക്കാർ കൈയേറി. സുരക്ഷയ്‌ക്കായി റൗണ്ടിനു ചുറ്റുമുള്ള റോഡിന്റെ ഇരുവശത്തുമായി വച്ചിരുന്ന ബാരിക്കേഡിൽ മുഴുവൻ ബിജെപിയുടെ കൊടികളും ബോർഡുകളും കെട്ടിവച്ചു.ക്ഷേത്ര നടവഴിപോലും അടച്ചിട്ട്‌ നായ്‌ക്കനാൽ ഭാഗത്തെ മൈതാനത്ത്‌ സമ്മേളനം നടത്തിയത്‌.

മൈതാനത്തിനു ചുറ്റുമുള്ള ഗ്രില്ലിലോ ഫുട്‌പാത്തിലോ രാഷ്‌ട്രീയ പാർടികളുടെ പ്രചാരണബോർഡുകളോ കൊടി തോരണങ്ങളോ പ്രദർശിപ്പിക്കരുതെന്ന കോടതി നിർദേശംപോലും തള്ളിക്കളഞ്ഞാണ്‌ മൈതാനത്തോടു ചേർന്ന്‌ ബിജെപിക്കാർ ബോർഡുകളുൾപ്പെടെ നിരത്തി വ്യാപകപ്രചാരണം നടത്തിയത്‌.

Eng­lish Summary:
Com­plaints are being raised that the wom­en’s con­fer­ence attend­ed by Naren­dra Modi is a fla­grant vio­la­tion of the law

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.