Web Desk

തിരുവനന്തപുരം

November 07, 2020, 12:37 pm

അക്ഷയ കേന്ദ്രങ്ങള്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കാം

Janayugom Online

അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി മുതല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാം. ഇതിനുളള സംവിധാനം ഈ മാസം നിലവില്‍ വരും. പരാതി എഴുതി നല്‍കാൻ സാധിക്കാത്തവര്‍ക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കും.

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 2,28,419 പരാതികള്‍ക്കു പരിഹാരം ഉണ്ടാക്കി. 52,682 പരാതികളില്‍ നടപടി തുടരുന്നു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. സെക്രട്ടറിയേറ്റിലെ കൗണ്ടറുകളുടെയും തപാല്‍ മാര്‍ഗവും പരാതി എത്തുന്നു.

പരാതി ലഭിക്കുമ്പോള്‍ മുതല്‍ തീര്‍പ്പാക്കുന്നതുവരെ ഓരോ നീക്കവും എസ്എംഎസിലൂടെ പരാതിക്കാരനെ അറിയിക്കും. ടോള്‍ ഫ്രീ നമ്പറിലൂടെയും (1800 425 7211) ഓണ്‍ലൈനായും തല്‍സ്ഥിതി അറിയാം.

പരാതികളിന്മേല്‍ രണ്ടാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കണമെന്നാണ് നിര്‍ദേശം. കൂടുതല്‍ പരിശോധ വേണ്ട പരാതികള്‍ തീര്‍പ്പാക്കാൻ 30 ദിവസവും അനുവദിച്ചിട്ടുണ്ട്. ഗൗരവമേറിയവ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിശോധിക്കുന്നത്.

ENGLISH SUMMARY: com­plaints can be send to cm through akshaya centre

YOU MAY ALSO LIKE THIS VIDEO