മൂന്നാർ: പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ടയര്‍ മോഷണം പോയതായി പരാതി. മൂന്നാര്‍ നടയാര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ആപ്പേ ഓട്ടോയുടെ ടയറാണ് ഇന്നലെ വൈകുന്നേരം മോഷണം പോയത്. ഐറ്റിസിയുടെ താല്‍ക്കാലി
ജോലിക്കാരനായ ബാബു ഇന്നലെ വൈകുന്നേരം 5. 30തോയെണ് സവാരി കഴിഞ്ഞ മൂന്നാറിലെത്തിയത്.
നടയാര്‍ റോഡിലെ വ്യാപാസ്ഥാപനത്തിന് സമീപത്ത് ഓട്ടോ പാര്‍ക്ക് ചെയ്തശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാവിലെ സാധനങ്ങള്‍ കയറ്റുന്നതിനായി ഓട്ടോയുടെ സമീപത്തെത്തിയപ്പോഴാണ് മുന്‍വശത്തെ ടയര്‍ മോഷണം പോയതായി
മനസിലായത്. സമീപത്തെ സിസിടിവി ക്യാമറയില്‍ വൈകുന്നേരം സംശയാസ്പദമായ രീതിയിൽ രണ്ടുയുവാക്കളെ കണ്ടെത്തിയിട്ടുണ്ട്.
മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മൂന്നാറില്‍ സമീപകാലങ്ങളായി മോഷണം
തുടര്‍ക്കഥയാകുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്നാര്‍ സൗന്തര്യവത്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതികളെ കണ്ടെത്താന്‍ കാണിക്കണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.